Section

malabari-logo-mobile

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടയാളഭാഷാ പരിശീലനം നല്‍കി

HIGHLIGHTS : കേള്‍വിശക്തി കുറഞ്ഞവരും സംസാരശേഷി ഇല്ലാത്തവരുമായ വോട്ടര്‍മാരോട് ആംഗ്യഭാഷയില്‍ സംസാരിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടയാള ഭാഷാ പരിശീലനം നല്...

കേള്‍വിശക്തി കുറഞ്ഞവരും സംസാരശേഷി ഇല്ലാത്തവരുമായ വോട്ടര്‍മാരോട് ആംഗ്യഭാഷയില്‍ സംസാരിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടയാള ഭാഷാ പരിശീലനം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ച പരിശീലനം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ആംഗ്യഭാഷാ വാരാചരണത്തിന്റെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശീലനം സംഘടിപ്പിച്ചത്.
സെപ്റ്റംബര്‍ 23 മുതല്‍ രാജ്യത്തെമ്പാടും തദ്ദേശതലം മുതല്‍ ആംഗ്യഭാഷാ വാരാചരണം ആചരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രക്രിയകളിലെ ഭിന്നശേഷിക്കാരുടെയും വൃദ്ധരുടെയും  പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനു നടപടികള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയുടെ കരട് ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിക്കുമെന്നും പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേരുചേര്‍ക്കാന്‍ 45 ദിവസം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും ceo.kerala.gov.in ല്‍ അയയ്ക്കാം. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ അധ്യാപകരുടെ സഹകരണത്തോടെയാണ് ഉദ്യോഗസ്ഥര്‍ക്കുള്ള അടയാളഭാഷാ പരിശീലനം നടത്തിയത്. അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരായ ഷെര്‍ലി പി., ബി. സുരേന്ദ്രന്‍ പിള്ള, ജോയിന്റ് ഇലക്ടറല്‍ ഓഫീസര്‍ രമേഷ്, ഉദ്യോഗസ്ഥര്‍, നിഷ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!