Section

malabari-logo-mobile

തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയ്‌ക്കായുള്ള ഉദേ്യാഗസ്ഥരുടെ വിവരശേഖരണം ആരംഭിച്ചു

HIGHLIGHTS : തിരു :തദ്ദേശഭരണ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയ്‌ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം സംസ്ഥാന മൊട്ടുക്ക്‌ ആരംഭിച്ചു. സെപ്‌റ്റംബര്‍ 20-ലെ നില അനുസരിച്ചാണ്‌ ...

Polling officers check electric voting machines to be used in the first phase of elections, in Hyderabad, India, Wednesday, April 15, 2009. Thousands of troops fanned out across parts of India on Wednesday, a day ahead of elections to determine who will lead the country as the global economic slump threatens to undo two decades of growth. (AP Photo/Mahesh Kumar A.)തിരു :തദ്ദേശഭരണ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയ്‌ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം സംസ്ഥാന മൊട്ടുക്ക്‌ ആരംഭിച്ചു. സെപ്‌റ്റംബര്‍ 20-ലെ നില അനുസരിച്ചാണ്‌ വെബ്‌ അധിഷ്‌ഠിത സംവിധാനമായ ഇ-ഡ്രോപ്പിലൂടെ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്‌. തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ഉദേ്യാഗസ്‌ഥ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രതേ്യകം പ്രതേ്യകം യൂസര്‍ ഐ.ഡി. യും പാസ്‌വേര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ സെന്റര്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്‌. അതു ഉപയോഗിച്ച്‌ ഓരോ സ്ഥാപനവും ഉദേ്യാഗസ്ഥരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന നടപടിയ്‌ക്കാണ്‌ ഇന്ന്‌ തുടക്കം കുറിച്ചിട്ടുള്ളത്‌. ഒക്‌ടോബര്‍ അഞ്ചു വരെയാണ്‌ ഇതിന്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സമയം അനുവദിച്ചിട്ടുള്ളത്‌.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഉദേ്യാഗസ്ഥരെ ഡ്യൂട്ടിയ്‌ക്ക്‌ നിയോഗിക്കുന്നതിനായി ഇക്കഴിഞ്ഞ 16, 17 തീയതികളില്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക്‌ ജില്ലാ തല പരിശീലനം നല്‍കിയിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കായിരുന്നു പരിശീലനം. സര്‍ക്കാര്‍ വകുപ്പുകള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയാണ്‌ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയ്‌ക്കായി നിയോഗിക്കുക. സംസ്ഥാനമൊട്ടുക്ക്‌ 38,000 ത്തോളം വരുന്ന പോളിംഗ്‌ സ്റ്റേഷനുകളിലായി ഒരു ലക്ഷത്തി അറുപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ്‌ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയ്‌ക്ക്‌ മാത്രമായി ആവശ്യമായിട്ടുള്ളത്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!