Section

malabari-logo-mobile

താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

HIGHLIGHTS : തിരൂരങ്ങാടി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷമായിട്ടും പൂട്ടികിടക്കുന്ന തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യേറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തന

തിരൂരങ്ങാടി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷമായിട്ടും പൂട്ടികിടക്കുന്ന തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഓപ്പറേഷന്‍ തിയ്യേറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി താലൂക്കാശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

 

മാര്‍ച്ചിന് പ്രിന്‍സ്കുമാര്‍, വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് പോലീസ് ആശുപത്രി കവാടത്തില്‍ തടഞ്ഞു.

sameeksha-malabarinews

 

രോഗികളില്‍ നിന്ന് ‘അനസ്്‌തേഷ്യാകിറ്റിന്റെ’ പേരില്‍ പണം വാങ്ങിയെന്ന ആരോപണത്തിന് അന്വേഷണം നേരിടുന്ന ഡോക്ടറെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യവും മാര്‍ച്ചിലുയര്‍ന്നു. ആശുപത്രിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക. മാലിന്യ പ്ലാന്റ് സ്ഥാപിക്കുക എന്നതും സമരത്തിന്റെ ആവശ്യങ്ങളായിരുന്നു.
് ്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!