Section

malabari-logo-mobile

താന്‍ നിയമനം അനുസരിക്കുന്ന പൗരനാണമെന്ന്‌ അമിതാഭ്‌ ബച്ചന്‍

HIGHLIGHTS : മുംബൈ: പനാമ കള്ളപ്പണ ആരോപണവും നികുതി വെട്ടിപ്പ് ആരോപണങ്ങളും നിഷേധിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്...

Amitabh_Bachchan_gets_Abhinaya_Chakravarthy_Award_BollywoodSargam_laughing_207226മുംബൈ: പനാമ കള്ളപ്പണ ആരോപണവും നികുതി വെട്ടിപ്പ് ആരോപണങ്ങളും നിഷേധിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. താന്‍ രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരനാണെന്നും വാണിജ്യനികുതി വകുപ്പുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. പനാമ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതു പോലെ നാല് കമ്പനികളുടെ ഡയറക്ടറല്ല താനെന്നും സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ അന്വേഷണത്തില്‍ സന്തോഷവാനാണെന്നും ബച്ചന്‍ വ്യക്തമാക്കി.

2009 മുതല്‍ ബച്ചന്‍ വാണിജ്യ നികുതിവകുപ്പിന്‍േറയും ആദായ നികുതിവകുപ്പിന്‍േറയും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളോടും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഈ ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും താന്‍ കൃത്യമായി അന്വേഷണത്തിന് സഹകരിക്കുന്ന വ്യക്തിയാണെന്നും ബച്ചന്‍ പറഞ്ഞു. അതേ സമയം വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച സംഭവത്തില്‍ തനിക്കു ബന്ധമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

sameeksha-malabarinews

പനാമ രേഖകള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ കള്ളപ്പണക്കാരുടെ പേരു വിവരപ്പട്ടികയില്‍ അമിതാബ് ബച്ചനും മരുമകള്‍ ഐശ്വര്യാ റായും ഉള്‍പ്പെട്ടിട്ടുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ വിദേശത്ത് ചെലവഴിച്ച പണത്തിന് നികുതി നല്‍കിയിട്ടുണ്ട്. തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്ന് പറയുന്ന കമ്പനികളെ കുറിച്ച് അറിയില്ല. നിയമവിധേയമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമേ വിദേശത്തും നടത്തിയിട്ടുള്ളൂ. പുറത്തു വരുന്ന രേഖകളില്‍ പറയുന്ന കമ്പനികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അമിതാബ് ബച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചൂറോളം ഇന്ത്യക്കാര്‍ക്ക് ബഹാമസ് ദ്വീപുകളില്‍ കള്ളപ്പണ നിഷേപമുള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!