Section

malabari-logo-mobile

താനൂര്‍ മത്സ്യബന്ധന തുറമുഖം നിര്‍മാണോദ്ഘാടനം 19ന്

HIGHLIGHTS : താനൂരില്‍ മത്സ്യബന്ധന തുറമുഖം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളും ആയിരത്തോളം

താനൂര്‍: താനൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മെയ് 19ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. താനൂര്‍ ഒസ്സാന്‍ കടപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു അധ്യക്ഷനാവും. പൊതുസമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും.

താനൂരില്‍ മത്സ്യബന്ധന തുറമുഖം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളും ആയിരത്തോളം ചെറുവഞ്ചികളിലുമായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ താനൂരിലുണ്ട്. ഇവര്‍ പ്രധാനമായി ആശ്രയിക്കുന്നത് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ബേപ്പൂര്‍, പൊന്നാനി തുറമുഖങ്ങളെയാണ്. 44.87 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.

sameeksha-malabarinews

തുറമുഖത്തിന്റെ അനേ്വഷണ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2004 ല്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പൂനയിലെ സെന്റര്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസേര്‍ച്ച് സെന്റര്‍ (സി.ഡബ്ള്‍.പി.ആര്‍.സ്) ആണ് മാതൃകാപ0നം നടത്തി രൂപരേഖ തയ്യാറാക്കിയത്.

പദ്ധതിയില്‍ 1050 മീറ്റര്‍ നീളം വരുന്ന പ്രധാന പുലിമുട്ട്, 850 മീറ്റര്‍ നീളം വരുന്ന ഉപ പുലിമുട്ട്, റിക്ലമേഷന്‍ ബണ്ട് 120 മീറ്റര്‍ നീളം വരുന്ന വാര്‍ഫ,് 900 ചതുരശ്ര മീറ്റര്‍ ലേലപുര, റോഡ് സൗകര്യം, പാര്‍ക്കിങ് സൗകര്യം, ലോക്കര്‍ റൂം, ജലവിതരണം, സാനിറ്ററി സൗകര്യം, വൈദ്യുതീകരണം, കാന്റീന്‍, നെറ്റ്‌മെന്റിങ് ഷെഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവ വിഭാവനം ചെയ്തിരിക്കുന്നു.

മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, എ.പി അനില്‍കുമാര്‍, ഇ.റ്റി മുഹമ്മദ് ബഷീര്‍ എം.പി, സി. മമ്മുട്ടി എം.എല്‍.എ, തദ്ദേശസ്വയംഭരണ വകുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ കുട്ടി അഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറി ജി.എസ് പതി തുടങ്ങിയവര്‍ പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!