Section

malabari-logo-mobile

താനൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സള്‍ഫര്‍; ദുരൂഹത നീങ്ങാത്തത് ആശങ്ക പരത്തുന്നു

HIGHLIGHTS : താനൂര്‍:

താനൂര്‍: റെയില്‍വെ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ സള്‍ഫര്‍ കണ്ടെത്തിയത് ആശങ്ക പരത്തി. ഇരുപത്തിയൊമ്പത് കിലോയോളം ഭാരം വരുന്ന സള്‍ഫറാണ് ചാക്കില്‍കെട്ടിവെച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സള്‍ഫര്‍ ശേഖരം പിടിച്ചെടുത്തത്. രാവിലെ പ്രദേശത്ത് അപരിചതരായ രണ്ട് യുവാക്കളെ നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകളോളം ഇവര്‍ പ്രദേശത്ത് ചെലവഴിച്ചത് ദുരൂഹതയുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ് ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേതുടര്‍ന്നാണ് സള്‍ഫര്‍ ശേഖരം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ആണ് മഞ്ഞനിറത്തിലുള്ള വസ്തു സള്‍ഫര്‍ ആണെന്ന് ഉറപ്പുവരുത്തിയത്. പോലീസ് സീല്‍ ചെയ്ത സള്‍ഫര്‍ പിന്നീട് കോടതിയില്‍ ഹജരാക്കി. സള്‍ഫറിന്റെ സാമ്പിളുകള്‍ വിദഗ്ദ പരിശോധനക്കും അയച്ചിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെടിക്കോപ്പുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തു ആയതിനാല്‍ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. കൂടാതെ താനൂരിന്റെ പരിസരങ്ങളില്‍ പാറക്കെട്ടുകളോ മറ്റോ ഇല്ലാത്തതും ഭീതി ജനിപ്പിക്കാന്‍ പോന്നതാണ്. തീവണ്ടിയില്‍ താനൂരില്‍ എത്തിച്ച സള്‍ഫര്‍ മറ്റെങ്ങോട്ടെങ്കിലും കൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനായി ആളൊഴിഞ്ഞ വീട്ടില്‍ സൂക്ഷിച്ചതാകാമെന്നും നിഗമനങ്ങളുണ്ട്. കാലങ്ങളായി വീട് ആളൊഴിഞ്ഞ് കിടക്കുകയാണ്. ഇവിടം കേന്ദ്രീകരിച്ച് മദ്യവില്‍പ്പനയും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!