Section

malabari-logo-mobile

താനാളൂര്‍ തറയില്‍ ആദ്യഡിജിറ്റല്‍ ഗ്രാമമായി പ്രഖ്യാപിച്ചു.

HIGHLIGHTS : താനൂര്‍: 'എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം' പദ്ധതിയുടെ ഭാഗമായി ഒരുവാര്‍ഡ് ഉള്‍കൊള്ളു പ്രദേശം മുഴുവന്‍ കറന്‍സി രഹിതസംവിധാനത്തില്‍ പങ്കാളികളായ ആദ്യ...

താനൂര്‍: ‘എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം’ പദ്ധതിയുടെ ഭാഗമായി ഒരുവാര്‍ഡ് ഉള്‍കൊള്ളു പ്രദേശം മുഴുവന്‍ കറന്‍സി രഹിതസംവിധാനത്തില്‍ പങ്കാളികളായ ആദ്യഗ്രാമമായി താനാളൂര്‍ പഞ്ചായത്തിലെ 6-ാം വാര്‍ഡ് ഉള്‍കൊള്ളു തറയില്‍ പ്രദേശം പ്രഖ്യാപിച്ചു. ജില്ലാ ഭരണകൂടം ലീഡ് ബാങ്ക്, അക്ഷയ പ്രൊജക്ട്, എീ ഏജന്‍സികളുടെ സഹകരണത്തോടെ കഴിഞ്ഞ ഒരാഴ്ചയായി നടുവ വിവിധ കാമ്പയിനുകളുടെയും പരിശീലനങ്ങളുടെയും ഭാഗമായാണ് പദ്ധതി പ്രഖ്യാപനത്തിലെത്തിയത്. താനൂര്‍ ഗവ: റീജണല്‍ ഫിഷറീസ ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വീട് വീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തി പങ്കാളിത്തം ഉറപ്പാക്കി. ഇതിന്റെ ഭാഗമായി വ്യാപാരികള്‍ തൊഴിലാളികള്‍, പ്രവാസികള്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, എന്നിവര്‍ക്കും പ്രത്യേകം പ്രത്യേകം പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം ജില്ലാ കളക്ടറുടെചുമതലവഹിക്കു എ.ഡി.എം പി. സയ്യിദ്അലി നിര്‍വ്വഹിച്ചു. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാകോ-ഓഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍ താനാളൂര്‍വില്ലേജ് ഓഫീസര്‍ എം. രമ, ഒ ഉസ്മാന്‍ ഹാജി, മുജീബ്താനാളൂര്‍, പി.പി. അബ്ദുല്‍സക്കീര്‍, പോള്‍ജോസഫ് എന്നിവര്‍ സംസാരിച്ചു.
നേരത്തെ നടന്ന പദ്ധതി സമര്‍പ്പണ ചടങ്ങില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ, താനൂര്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എം. ബാപ്പുഹാജി, തിരൂര്‍ ആര്‍.ഡി.ഒടി.വി. സുഭാഷ്, ലീഡ് ബാങ്ക്മാനേജര്‍ കെ. അബ്ദല്‍ ജബ്ബാര്‍, ഇന്റര്‍ നാഷണല്‍ ടെന്നീസ്താരം ആദിന്‍ബാവ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍ ആബിദഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!