Section

malabari-logo-mobile

തവനൂരില്‍ പലചരക്ക്‌ കടയില്‍ അനധികൃതമായി വില്‍പ്പന നടത്തിയ 100 ലിറ്റര്‍ പെട്രോളും ഡീസലും പിടികൂടി

HIGHLIGHTS : മലപ്പുറം: തവനൂരില്‍ പലചരക്ക്‌ കടയില്‍ നിന്ന്‌ അനധികൃതമായി വില്‍പ്പനയ്‌ക്ക്‌ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ പെട്രോളും ഡീസലും പോലീസ്‌ പിടികൂടി. ചില്ലറ...

Untitled-2 copyമലപ്പുറം: തവനൂരില്‍ പലചരക്ക്‌ കടയില്‍ നിന്ന്‌ അനധികൃതമായി വില്‍പ്പനയ്‌ക്ക്‌ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ പെട്രോളും ഡീസലും പോലീസ്‌ പിടികൂടി. ചില്ലറവില്‍പ്പനയ്‌ക്കായാണ്‌ ഇവ ഇവിടെ സൂക്ഷിച്ചിരുന്നത്‌. സംഭവത്തില്‍ മൂന്ന്‌ പേരെ കുറ്റിപ്പുറം പോലീസ്‌ പിടികൂടി.

ചെറിയ കുപ്പികളിലും കന്നാസുകളിലുമായിരുന്നു ഇന്ധനം സൂക്ഷിച്ചിരുന്നത്‌. ഏറെ അപകടം നിറഞ്ഞ രീതിയിലായിരുന്നു ഇവ സൂക്ഷിച്ചുവെച്ചിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. രണ്ട്‌ സ്റ്റേഷനറി കടകളിലും ഒരു സ്‌പെയര്‍ പാര്‍ട്‌സ്‌ കടയിലുമായാണ്‌ ഇവ സൂക്ഷിച്ചു പോന്നിരുന്നത്‌. ഒരേ സമയം ഈ മുന്ന്‌ കടകളിലും പരിശോധന നടത്തുകയായിരുന്നു. തവനൂര്‍ സ്വദേശികളായ പ്രകാശന്‍, ഹസ്സന്‍, റഷീദ്‌ എന്നിവരാണ്‌ പിടിയിലായത്‌.

sameeksha-malabarinews

അപകടസാധ്യത മുന്നില്‍ കണ്ട നാട്ടുകാരാണ്‌ വിവരം പോലീസില്‍ അറിയിച്ചത്‌. കുറ്റിപ്പുറം എസ്‌ഐ ജോസ്‌ കുര്യന്റെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!