Section

malabari-logo-mobile

തമിഴ്‌നാട്ടില്‍ ഉപമുഖ്യമന്ത്രിയെ നിയമിക്കുന്നതായി സൂചന

HIGHLIGHTS : ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രിയെ നിയമിക്കാന്‍ സാധ്യതയെന്ന് റിപ്പോര്...

tamilnaduചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഉപമുഖ്യമന്ത്രിയെ നിയമിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രോഗാവസ്ഥയില്‍ ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനെതിരായ പ്രതിഷേധം നേരിടാനും ഭാവിയിലെ ഭരണപ്രതിസന്ധി ഒഴിവാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉപമുഖ്യമന്ത്രി നിയമനം സംബന്ധിച്ച് അണ്ണാഡിഎംകെയിലും സര്‍ക്കാര്‍തലത്തിലുമുള്ള കൂടിയാലോചനകള്‍ ആരംഭിച്ചതായാണ് സൂചന. തോഴി ശശികല, സര്‍ക്കാര്‍ ഉപദേശക ഷീലാ ബാലകൃഷ്ണന്‍, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ എന്നിവരായിരിക്കും പരിചയസമ്പന്നനായ ഒരാളെ കണ്ടത്തെുക. മന്ത്രിസഭാംഗങ്ങളായ ഒ. പന്നീര്‍സെല്‍വം, എടപ്പാടി പളനി സാമി, ഒ.എസ്. മണിയന്‍ എന്നിവരിലൊരാള്‍ക്കാണ് സാധ്യത. രണ്ട് പ്രാവശ്യം മുഖ്യമന്ത്രിപദവി വഹിച്ച ഒ. പന്നീര്‍സെല്‍വത്തിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ഇതിനിടെ, സംസ്ഥാന ചീഫ് സെക്രട്ടറി പി. രാമമോഹന റാവു, ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രിയെ അവരോധിക്കുന്ന വിഷയം ഇരുവരും ചര്‍ച്ചചെയ്തതായാണ് അറിയുന്നത്. മഹാരാഷ്ട്ര ഗവര്‍ണറായ വിദ്യാസാഗര്‍ റാവു തമിഴ്നാടിന്‍െറ അധിക ചുമതലയാണ് വഹിക്കുന്നത്.

sameeksha-malabarinews

ഏക നേതൃത്വ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെ ഭരണത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആദ്യ സംഭവമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!