Section

malabari-logo-mobile

തദ്ദേശ തെരഞ്ഞെടുപ്പ്‌; ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളുടെ പട്ടിക പുറത്തിറക്കി

HIGHLIGHTS : തിരു: തദ്ദേശ തിരഞ്ഞെടപ്പ്‌ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളുടെ പട്ടിക തെരഞ്ഞെടുപ്പ്‌്‌ കമ്മീഷന്‍ പുറത്തിറക്കി. സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന്‌ വേണ്...

aruvikkara-electionതിരു: തദ്ദേശ തിരഞ്ഞെടപ്പ്‌ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളുടെ പട്ടിക തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറത്തിറക്കി. സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന്‌ വേണ്ടിയുള്ള നറുക്കെടുപ്പ്‌ ഈ മാസം 23 ന്‌ തുടങ്ങും. സംസ്ഥാനത്ത്‌ 941 പഞ്ചായത്തുകളിലായി 15962 ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍ 94 ഗ്രാമപഞ്ചായത്തുകളിലായി 1778 വാര്‍ഡുകളാണ്‌ ഉള്ളത്‌. വയനാട്‌ ജില്ലയിലാണ്‌ ഏറ്റവും കുറവ്‌ 23 ഗ്രാമപഞ്ചായത്തുകളിലായി 413 വാര്‍ഡുകളില്‍ തിരഞ്ഞെടുപ്പ്‌ നടക്കും.

സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന്‌ വേണ്ടിയുള്ള നറുക്കെടുപ്പിന്റെ പട്ടികയും തയ്യാറായി. ഈമാസം 23 മുതല്‍ നറുക്കെടുപ്പ്‌ തുടങ്ങും. ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന്‌ വേണ്ടിയുള്ള നറുക്കെടുപ്പാണ്‌ 23 ന്‌ ആരംഭിക്കുക.

sameeksha-malabarinews

തിരുവന്തപുരം, കൊല്ലം മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ നറുക്കെടുപ്പ്‌ 26 ന്‌ . കൊച്ചി, തൃശൂര്‍ നഗരസഭകളിലേത്‌ 28 നും കോഴിക്കോട്‌, കണ്ണൂര്‍ നഗരസഭകളിലെ നറുക്കെടുപ്പ്‌ 29 നും നടക്കും. മറ്റു നഗരസഭകളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിന്‌ വേണ്ടിയുള്ള നറുക്കെടുപ്പ്‌ 28,29 തിയതികളില്‍ നടത്താനാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!