Section

malabari-logo-mobile

തട്ടുകടകള്‍ക്കും ഇനി ലൈസന്‍സ് നിര്‍ബന്ധം.

HIGHLIGHTS : മലപ്പുറം: വഴിയോരകച്ചവടം, ഉത്സവസ്ഥലത്തെ കച്ചവടം, തട്ടുകട, അറവുശാല

മലപ്പുറം: വഴിയോരകച്ചവടം, ഉത്സവസ്ഥലത്തെ കച്ചവടം, തട്ടുകട, അറവുശാല എന്നിവയ്ക്കും ഇനിമുതല്‍ ലൈസന്‍സ് വേണം. എല്ലാത്തരം ഭക്ഷ്യവ്യവസായങ്ങള്‍ക്കും ഭക്ഷ്യസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് ആക്ട് അനുസരിച്ച് ലൈസന്‍സ് നിര്‍ബന്ധമാക്കി. ഭക്ഷ്യസംബന്ധമായ ബിസിനസ്സ് നടത്തുന്നവര്‍ക്ക് വകുപ്പ് നല്‍കിയിരുന്ന ലൈസന്‍സിന് പകരം ഇനിമുതല്‍ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറുടെ ലൈസന്‍സ് മതിയാവും.
വാര്‍ഷികവിറ്റുവരവ് 12 ലക്ഷത്തിന് താഴെയുള്ളവര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫുഡ് ഇന്‍സ്‌പെക്ടറില്‍ നിന്നും 12 ലക്ഷത്തിനുമുകളിലുള്ളവര്‍ ലൈസന്‍സ് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറില്‍നിന്ന്ു വാങ്ങണം. ആഗസ്റ്റ് 5 മുതല്‍ ഉത്പന്നങ്ങളുടെ പാക്കറ്റില്‍ പുതിയ ലൈസന്‍സ് നമ്പര്‍ പതിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മുമ്പ് ലഭിച്ച ലൈസന്‍സ്, ഭക്ഷണസാധനങ്ങള്‍ കൈകാര്യ ചെയ്യുന്നവരുടെ പട്ടിക, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഓരോരുത്തരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അപേക്ഷക്കൊപ്പം നിര്‍ബന്ധമായി ഹാജരാക്കണം.
ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്ക് ആറുമാസം തടവും 5 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. ഭക്ഷണസാധനങ്ങള്‍ സ്റ്റോര്‍ ചെയ്യുന്നവര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ കാന്റീനുകള്‍ നടത്തുന്നവര്‍, കുട്ടികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ , മെഡിക്കല്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വാഹനങ്ങളില്‍ കൊണ്ടുനടന്ന് വില്‍ക്കുന്നവര്‍, പെട്ടികടകള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ലൈസന്‍സ് ബാധകമാണെന്ന് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ കെ. സുഗുണന്‍ അറിയിച്ചു. മാര്‍ച്ച് 31 നകം ലൈസന്‍സിന് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അപേക്ഷകള്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റ് വളപ്പിലെ ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്നോ അസിസ്റ്റന്റ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നോ ലഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!