Section

malabari-logo-mobile

ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു. 23 മുതല്‍ പണിമുടക്ക്.

HIGHLIGHTS : കോട്ടയം : നിര്‍ബന്ധിത ബോണ്ട് സംവിധാനത്തിനെതിരെ

കോട്ടയം : നിര്‍ബന്ധിത ബോണ്ട് സംവിധാനത്തിനെതിരെ കേരള മെഡിക്കോസ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരം ശക്തമാക്കാന്‍ തീരുമാനം. മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ ഏപ്രില്‍ 23 മുതല്‍ അനിശ്ചിതകാല പണിമുടക്കിനാണ് ഡോക്ടര്‍മാര്‍ ഒരുങ്ങുന്നത്.
നിലവില്‍ സമരസമിതി ഏപ്രില്‍ 11 മുതല്‍ റിലേ നിരാഹാരം നടത്തിവരികയാണ്. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഗൗരവപരമായ ഒരു ചര്‍ച്ചയും നടത്താന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. ഇതാണ്് ഡോക്ടര്‍മാരെ ശക്തമായ സമരത്തിലേക്ക് നയിച്ചത്.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും പി.ജി, ഹൗസര്‍ജന്‍സി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കാളികളാകും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരത്തിലണിചേരുമെന്ന് സമര സമതി അറിയിച്ചു.

sameeksha-malabarinews

ഇതോടെ മെഡിക്കല്‍കോളേജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള മേഖലകള്‍ നിശ്ചലമാകാനാണ് സാധ്യത.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!