Section

malabari-logo-mobile

ഡോക്ടര്‍മാരുടെ സമരം തുടരുന്നു ;ചര്‍ച്ച പരാജയം

HIGHLIGHTS : തിരു : പി.ജി ഡോക്ടര്‍മാരുടെ 3 വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണ സേവനം

തിരു : പി.ജി ഡോക്ടര്‍മാരുടെ 3 വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണ സേവനം നിര്‍ത്തലാക്കണമെന്നും സ്ഥിരനിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും പണിമുടക്ക് പഠിപ്പുമുടക്ക് സമരം തുടങ്ങി. സമരം ഒത്തുതീര്‍പ്പാക്കാന്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറും ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളും തമ്മില്‍ രണ്ട്  തവണയും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ചര്‍ച്ചയില്‍ പി.ജി ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ഗ്രാമീണ സേവനം മരവിപ്പിക്കാമെന്ന് മന്ത്രിപറഞ്ഞെങ്കിലും ഉത്ത രവ് റദ്ധാക്കണമെന്ന സമരസമിതിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

 

വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായി ശിവകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

sameeksha-malabarinews

 

1600 ഓളം പി.ജി വിദ്യാര്‍ത്ഥികളും 900 ഓളം ഹൗസര്‍ജന്‍സി വിദ്യാര്‍ത്ഥികളും 5500 ഓളം എംബിബിഎസ് വിദ്യാര്‍ത്ഥികളും 200 ഓളം റസിഡന്‍ഷ്യല്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത ഗ്രാമീണ സേവനം പി.ജി ഡോക്ടര്‍മാര്‍ ചെയ്യണമെന്ന ഉത്തരവ് ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്.

 

സമരം പൊളിക്കാനുളള ഏത് നീക്കത്തെയും ചെറുക്കുമെന്നും ശക്തമായ സമരവുമായി മുന്നോട്ട്് പോകുമെന്നും കേരള മെഡിക്കോസ് ആക്ഷന്‍ ജോയിന്റ് കൗണ്‍സില്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!