Section

malabari-logo-mobile

ഡല്‍ഹിയില്‍ നിരോധനാജ്ഞ

HIGHLIGHTS : ദില്ലി: ജനകീയ സമരം അടിച്ചമര്‍ത്താന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ. സമരക്കാര്‍ എത്താതിരിക്കാന്‍

ദില്ലി: ജനകീയ സമരം അടിച്ചമര്‍ത്താന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ. സമരക്കാര്‍ എത്താതിരിക്കാന്‍ നിരവധി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. വിജയചൗക്കില്‍ നിന്നും പുലര്‍ച്ചെ മുതല്‍ പോലീസ് സമരക്കാരെ ഒഴിപ്പിച്ചു തുടങ്ങി.

അതെ സമയം സോണിയാഗാന്ധിയുടെ വീടിനുമുന്നില്‍ കുത്തിയിരുന്ന് സമരം ചെയ്ത സമരക്കാരുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നേരിട്ടെത്തി ചര്‍ച്ച നടത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സോണിയ സമരാക്കാര്‍ക്ക് ഉറപ്പു നല്‍കി. സോണിയ ഇന്നും സമരക്കാരെ കാണുമെന്ന് പറഞ്ഞു. പ്രതിഷേധം ശക്തമായപ്പോഴും സോണിയ ഗാന്ധി പ്രശ്‌നത്തോട് പ്രതികരിക്കാത്തതില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

sameeksha-malabarinews

12 മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരക്കാര്‍ പിന്‍മാറിയത്.

ഇന്നലെ നടന്ന പ്രതിഷേധ സമരത്തില്‍ പോലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റ നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!