Section

malabari-logo-mobile

ട്വിറ്ററിന് നിരോധനം വരുന്നോ?

HIGHLIGHTS : ലോകത്ത് മുല്ലപ്പൂവിപ്ലവമടക്കമുള്ള മാറ്റങ്ങളില്‍ പ്രധാനപങ്കുവഹിച്ച

ലോകത്ത് മുല്ലപ്പൂവിപ്ലവമടക്കമുള്ള മാറ്റങ്ങളില്‍ പ്രധാനപങ്കുവഹിച്ച മൈക്രോ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ട്വിറ്ററിനെ ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.

ഈയിടെ അസമിലെ കലാപത്തിനുശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആളുകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ എസ്എംഎസ്സുകളിലൂടെയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും പ്രചരണം നടത്തിയിരുന്നു. ഈ പ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഭീതി പടര്‍ത്തിയിരുന്നു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ട്വിറ്ററിനെ പ്രധാന ആയുധമാക്കി ഉപയോഗിച്ചു എന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ടിറ്റിനെ നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നത്.

sameeksha-malabarinews

അസം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ട്വിറ്ററിനെ നിരോധിക്കുകയെന്ന് സൂചന. ആഭ്യന്തര മന്ത്രാലയമാണ് ഈ നീക്കം നടത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!