Section

malabari-logo-mobile

ട്വന്റി.20 ക്രിക്കറ്റ്‌ പാകിസ്ഥാന്‍ സുപ്പര്‍ ലീഗ്‌ ഖത്തറില്‍

HIGHLIGHTS : ദോഹ: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) സംഘടിപ്പിക്കുന്ന പ്രഥമ ട്വന്റി-20 ക്രിക്കറ്റ് ലീഗായ പാകിസ്താന്‍ സൂപ്പര്‍ ലീഗ്

download (2)ദോഹ: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) സംഘടിപ്പിക്കുന്ന പ്രഥമ ട്വന്റി-20 ക്രിക്കറ്റ് ലീഗായ പാകിസ്താന്‍  സൂപ്പര്‍ ലീഗ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഖത്തറില്‍ നടക്കും. പി സി ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ നജാം സേഥി കഴിഞ്ഞ ദിവസം പാകിസ്താനില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഫെബ്രുവരി നാല് മുതല്‍ 25 വരെയാണ് സൂപ്പര്‍ലീഗ് നടക്കുക. ഇരുപത്തിയഞ്ചോളം വിദേശതാരങ്ങള്‍ സൂപ്പര്‍ ലീഗിനായി പാഡണിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷം  ഡോളറാണ് സമ്മാനത്തുക. ടൂര്‍ണമെന്റിന് വിദേശതാരങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും സേഥി പറഞ്ഞു. നാല്‍പ്പത് വിദേശതാരങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതില്‍ 25 താരങ്ങളെങ്കിലും സൂപ്പര്‍ലീഗുമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ പതിനഞ്ചു വിദേശതാരങ്ങള്‍ ലോകനിലവാരത്തിലുള്ള കളിക്കാരായിരിക്കുമെന്നും നജാം സേഥി വ്യക്തമാക്കി. വെസ്റ്റ്ഇന്‍ഡീസില്‍ നിന്നു നാലു കളിക്കാരെയും ശ്രീലങ്ക, ബംഗ്ലാദേശ്, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് രണ്ടുവീതം കളിക്കാരെയുമാണ് ലക്ഷ്യമിടുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗ് തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും നജാം സേഥി കൂട്ടിച്ചേര്‍ത്തു. ബി സി സി ഐ തങ്ങളുടെ താരങ്ങള്‍ക്ക് വിദേശ ലീഗില്‍ കളിക്കാന്‍ അനുമതി നല്‍കാറില്ല.
മല്‍സരങ്ങള്‍ യു എ ഇയില്‍ നടത്താനാണ് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (പി സി ബി) ആദ്യം ആലോചിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് ഖത്തറിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ രണ്ടുതവണ സൂപ്പര്‍ലീഗ് നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും സ്‌പോണ്‍സര്‍മാരുമായുള്ള ഭിന്നതയും മറ്റും കാരണം നീണ്ടുപോകുകയായിരുന്നു. ഭൂരിഭാഗം കളിക്കാരും പാകിസ്താനില്‍ നിന്നുള്ളവരായിരിക്കും. പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്കു പുറമെ ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളും ലീഗിന്റെ ഭാഗമാകും. ഇവര്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് താരങ്ങളോടൊപ്പം മല്‍സരിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!