Section

malabari-logo-mobile

ട്രെംപിന്റെ റാലിയില്‍ നിശബ്ദമായി പ്രിതഷേധിച്ച മുസ്ലിം യുവതിയെ ഇറക്കിവിട്ടു

HIGHLIGHTS : വാഷിങ്‌ടണ്‍: പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്‌ ട്രെംപ്‌ നടത്തിയ റാലിയില്‍ നിന്നും മുസ്ലിം ...

trumpവാഷിങ്‌ടണ്‍: പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്റെ ഭാഗമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്‌ ട്രെംപ്‌ നടത്തിയ റാലിയില്‍ നിന്നും മുസ്ലിം യുവതിയെ ഇറക്കിവിട്ടു. അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക്‌ പ്രവേശനം നല്‍കരുതെന്ന ട്രംപിന്റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രിഷേധിച്ചതിന്റെ പേരിലാണ്‌ നടപടി.

സൗത്ത്‌ കലോലിനയില്‍ നടന്ന റാലിക്കിടെയാണ്‌ സംഭവം. ഹിജാബ്‌ ധരിച്ച സലാം ഐ കം ഇന്‍ പീസ്‌ എന്നെടുതിയ പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ 56 കാരിയായ റോസ്‌ ഹാമിദ്‌ പ്രതിഷേധിച്ചത്‌. മറ്റുള്ളവര്‍ ഇരുന്നിട്ടും ഹാമിദ്‌ നിസബ്ദമായി പോഡിയത്തെ അഭിമുഖീകരിച്ച്‌കൊണ്ട്‌ നില്‍ക്കുകയായിരുന്നു. എന്നാല്‍ ട്രെംപിന്റെ അനുയായികള്‍ അവരെ പുറത്താക്കുകയായിരുന്നു. ബോംബ്‌ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട്‌ എന്നാരോപിച്ചാണ്‌ ട്രെംപിന്റെ അനുയായികള്‍ തന്നെ പുറത്താക്കിയതെന്‌്‌ റോസ്‌ ഹാമിദ്‌ പറഞ്ഞു.

sameeksha-malabarinews

അതെസമയം ട്രംപിന്റെ അനുയായികള്‍ ആരും മുമ്പ്‌ മുസ്ലിങ്ങളെ കണ്ടിട്ടില്ലെന്നും അവര്‍ക്ക്‌ അതിനൊരു സാഹചര്യം ഒരുക്കാമെന്നുമാണ്‌ താന്‍ കരുതിയതെന്നും റോസ്‌ പറഞ്ഞു. ആളുകള്‍ പരസ്‌പരം മനസിലാക്കാന്‍ കഴിഞ്ഞാല്‍ ഒരാള്‍ മറ്റൊരാളെ ഭയക്കുന്ന സാഹചര്യം ഒഴിവാക്കും. ഇക്കാര്യം അവരെ ബോധ്യപ്പെടുത്തുന്നതിന്‌ വേണ്ടിയാണ്‌്‌ താന്‍ അവിടെ പോയതെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞമാസമാണ്‌ ട്രെംപ്‌ മുസ്ലിം വിരുദ്ധ പ്രസ്‌താവനയുമായി രംഗത്തെത്തിയത്‌. കാലിഫോര്‍ണിയയില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസ്‌താവന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!