Section

malabari-logo-mobile

ട്രഷറികള്‍ ആധുനികവല്‍ക്കരിക്കും: മന്ത്രി കെ.എം. മാണി

HIGHLIGHTS : നൂറനാട്: സംസ്ഥാനത്തെ ട്രഷറികള്‍

നൂറനാട്: സംസ്ഥാനത്തെ ട്രഷറികള്‍ ആധുനികവല്‍ക്കരിക്കാന്‍ നടപടിയാരംഭിച്ചതായി ധനകാര്യ-നിയമ മന്ത്രി കെ.എം. മാണി. നൂറനാട് സബ് ട്രഷറി ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ട്രഷറികളെ തമ്മില്‍ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കും. എ.ടി.എമ്മുകള്‍ ആരംഭിച്ച് ഇടപാടുകള്‍ സുഗമമാക്കും. ശോച്യാവസ്ഥയിലായ ട്രഷറി കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കും. സ്ഥലം ലഭിച്ചാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടിയെടുക്കും. ട്രഷറി സേവിങ്സ് ബാങ്ക് നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും- മന്ത്രി പറഞ്ഞു.

 

പാലമേല്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍. രാജേഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ട്രഷറി ഡയറക്ടര്‍ ഡി. വിജയകുമാരി, പാലമേല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിജു, മുന്‍ എം.എല്‍.എ. കെ. കെ. ഷാജു, ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മണിയമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭാ രാജു, ബി. ബിനു, കെ. രാധാകൃഷ്ണനുണ്ണിത്താന്‍, ശ്യാമളാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. ആനന്ദല്ലിയമ്മ, എ.എം. ഹാഷിര്‍, കെ.പി. ശ്രീകുമാര്‍, ബ്ളോക്ക് പഞ്ചായത്തംഗം കലാ ദേവരാജന്‍, ഗ്രാമപഞ്ചായത്തംഗം വേണു കാവേരി, ചെങ്ങന്നൂര്‍ ജില്ലാ ട്രഷറി ഓഫീസര്‍ ജെ. ശ്രീദേവി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!