Section

malabari-logo-mobile

ടൊയോട്ടയുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

HIGHLIGHTS : കൊച്ചി : ടൊയോട്ട പുതിയ എത്തിയോസ് എക്‌സ്‌ക്ലൂസീവ്, എത്തിയോസ് ലിവ

കൊച്ചി : ടൊയോട്ട പുതിയ എത്തിയോസ് എക്‌സ്‌ക്ലൂസീവ്, എത്തിയോസ് ലിവ എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ വിപണിയിലിറക്കി. എത്തിയോസ് ലിവ കാറുകളുടെ വില്‍പ്പന ഒരു ലക്ഷം കവിഞ്ഞതിന്റെയും എത്തിയോസ് ലിവയുടെ രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് ടൊയോട്ട ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ ഇറക്കിയത്. നവംബര്‍ വരെയുള്ള വില്‍പ്പനക്കായി 2000 കാറുകള്‍ മാത്രമാണുള്ളത്.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വാഹനങ്ങളാണ് ടൊയോട്ട എത്തിയോസും ടൊയോട്ട ലിവയും. ടൊയൊട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ ബിദാദിയിലുള്ള പ്ലാന്റിലാണ് ഇവ നിര്‍മ്മിക്കുന്നത്.

sameeksha-malabarinews

റിമോട്ടോടു കൂടിയ ബ്ലൂടുത്ത് ഓഡിയോ, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, രണ്ട് ടോണുകളിലുള്ള ആഷ് -ബ്രൗണ്‍ പ്രീമിയം ഇന്റിരിയറുകള്‍, ക്രോഷിഹ്റ്റ് നോബ്, ലിമിറ്റഡ് എഡിഷന്‍ എക്‌സ്‌ക്ലൂസീവ് ബാഡ്ജ് ഇവയാണ് എത്തിയോസ് എകസ്‌ക്ലൂസീവ്, എത്തിയോസ് ലിവ എക്‌സ ്ക്ലൂസിവ് എന്നിവയുടെ പ്രതേ്യകതകള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!