Section

malabari-logo-mobile

ടൈറ്റാനിക്ക് ദുരന്തയാത്രക്ക് നൂറ് വയസ്സ്

HIGHLIGHTS : ലണ്ടന്‍ : നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ദുരന്തയാത്രയുടെ ഓര്‍മ്മ പുതുക്കാന്‍ ആ ദുരന്തത്തില്‍

[youtube]http://www.youtube.com/watch?v=xD9-z6Nw2FM&feature=related[/youtube]

 

ലണ്ടന്‍ : നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു ദുരന്തയാത്രയുടെ ഓര്‍മ്മ പുതുക്കാന്‍ ആ ദുരന്തത്തില്‍ മരണ മടഞ്ഞവരുടെ പിന്‍മുറക്കാര്‍ ഒത്തുചേര്‍ന്നു. 1912 ഏപ്രില്‍ 12 ന് യാത്ര പുറപ്പെട്ട് ഏപ്രില്‍ 15 ന് അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലേക്ക് മഞ്ഞുമലയിലിടിച്ച് ഇറങ്ങിപ്പോയ ടൈറ്റാനിക്ക് എന്ന ആഡംബര കപ്പലിന്റെ ദുരന്തയാത്രയുടെ ദുഃഖ സ്മരണ പുതുക്കാനാണ് ഇവര്‍ സൗതാപടണ്‍ തുറമുഖത്ത് ഒത്തുചേര്‍ന്നത്.

sameeksha-malabarinews

ദുരന്തത്തില്‍ പെട്ടവരില്‍ 2200 യാത്രക്കാരാണുണ്ടായിരുന്നത്. അവരില്‍ ധനികരും കലാകാരന്‍മാരും ടൂറിസ്റ്റുകലും എല്ലാമുണ്ടായിരുന്നു. മരണപ്പെട്ടവരില്‍ മൂന്നിലൊന്നുപേരും സൗതാംപട്ണ്‍ കാരായിരുന്നു.

600 ഓളം പേരാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തത്. പുഷ്പങ്ങള്‍ അര്‍പ്പിച്ചും മൗനമാചരിച്ചും തങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത തങ്ങളുടെ പൂര്‍വ്വീകര്‍ക്കു വേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു.

ഇതിനോടനുബന്ധിച്ച് ഇന്നലെ സിസിറ്റി എന്ന ഒരു മ്യൂസിയവും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!