Section

malabari-logo-mobile

ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഇന്ന് ഓര്‍ഡിനന്‍സ് ഇറക്കിയേക്കും

HIGHLIGHTS : ചെന്നൈ: ആരെതിര്‍ത്താലും ജനങ്ങളുടെ ആഗ്രഹംപോലെ തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നടക്കുമെന്നും ജല്ലിക്കട്ട് താന്‍തന്നെ ഉദ്ഘാടനംചെയ്യുമെന്നും നിരോധനം മറികടക...

ചെന്നൈ: ആരെതിര്‍ത്താലും ജനങ്ങളുടെ ആഗ്രഹംപോലെ തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നടക്കുമെന്നും ജല്ലിക്കട്ട് താന്‍തന്നെ ഉദ്ഘാടനംചെയ്യുമെന്നും നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ്ഇറക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു.

ജെല്ലിക്കട്ട് വിലക്കിയ സുപ്രീംകോടതിയുടെ വിധി മറികടക്കാന്‍ തമിഴ്നാട് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ആഭ്യന്തര, നിയമ, വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കുശേഷം ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. ശനിയാഴ്ച രാഷ്ട്രപതിയുടെ അനുമതി ലഭിച്ചേക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു. തടസ്സം നീക്കാന്‍ സാധ്യമായ എല്ലാ നിയമനടപടിയും സ്വീകരിക്കു- മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

അതേസമയം തമിഴ്ജനതയുടെ സാംസ്കാരിക തനിമ നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു.

തമിഴ്നാട് സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് യാഥാര്‍ഥ്യമായല്‍ തമിഴ് ജനതയുടെ പോരാട്ടം സഫലമാകുമെന്ന് പനീര്‍ സെല്‍വം പറഞ്ഞു. സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്കിടയിലും സംസ്ഥാനത്ത് പ്രക്ഷോഭങ്ങള്‍ ശക്തമാകുകയാണ്. വിവിധ ട്രേഡ് യൂണിയനുകള്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് ബന്ദ് ആചരിച്ചു. ബന്ദ് പൂര്‍ണമായിരുന്നു. വ്യാപാരസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. മറീന ബീച്ച്, അളഗനല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ തെരുവിലിറങ്ങി.

ചെന്നൈ, മധുര, ആരക്കോണം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റ് വരിച്ചു. ദയാനിധി മാരന്‍, കനിമൊഴി എംപി എന്നിവരും സമരത്തില്‍ പങ്കെടുത്തു. ഡിഎംകെ എംഎല്‍എമാരും എംപിമാരും നടത്തുന്ന നിരാഹാര സമരം ശനിയാഴ്ചയും തുടരും.

രജനീകാന്ത്, കമല്‍ഹാസന്‍, അജിത്, സൂര്യ, ത്രിഷ, ധനുഷ് തുടങ്ങിയവരുള്‍പ്പെടെ സിനിമാരംഗത്തെ പ്രമുഖര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. വെള്ളിയാഴ്ച സിനിമാശാലകള്‍ പ്രവര്‍ത്തിച്ചില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!