Section

malabari-logo-mobile

ജീവിതശൈലി രോഗങ്ങള്‍: ആരോഗ്യകരമായ ജീവിതചര്യ അനിവാര്യം

HIGHLIGHTS : ജീവിതശൈലി മാറ്റമാണ്‌ പുതിയ തലമുറയില്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിനിടയാക്കുന്നതെന്നും ആരോഗ്യകരമായ ജീവിതചര്യ ശീലിച്ചാല്‍ മാത്രമേ രോ...

healthജീവിതശൈലി മാറ്റമാണ്‌ പുതിയ തലമുറയില്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിനിടയാക്കുന്നതെന്നും ആരോഗ്യകരമായ ജീവിതചര്യ ശീലിച്ചാല്‍ മാത്രമേ രോഗങ്ങളെ ചെറുക്കാന്‍ കഴിയൂവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്‌ പറഞ്ഞു. ലോകാരോഗ്യദിനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പ്രശാന്ത്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി. പ്രകാശ്‌ അധ്യക്ഷനായി .

സെമിനാറില്‍ ദിനാചരണ സന്ദേശമായ ‘ പ്രമേഹത്തെ ചെറുത്തു തോല്‍പ്പിക്കാം’ വിഷയത്തില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഡോ. എ. ഷാജി സംസാരിച്ചു. ചെറുപ്പത്തില്‍ തന്നെ പ്രമേഹം കണ്ടുവരുന്നതിനാല്‍ രോഗാതുരത കുറയ്‌ക്കാന്‍ ശാസ്‌ത്രീയമായ ചികിത്സയും ബോധവല്‍ക്കരണവും അനിവാര്യമാണെന്ന്‌ സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ. മുഹമ്മദ്‌ ഇസ്‌മയില്‍, ഡോ. എ. ഷിബുലാല്‍, ഡി.പി.എം ഡോ. വി. വിനോദ്‌, ജൂനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. അഹമ്മദ്‌ അഫ്‌സല്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി.എം. ഗോപാലന്‍, ബി.എസ്‌. അനില്‍കുമാര്‍, കെ.പി. സാദിഖ്‌ അലി, പി. രാജു, പി.കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!