Section

malabari-logo-mobile

ജിഷ്ണു കേസിൽ ഒളിവിലുളള പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം

HIGHLIGHTS : കൊച്ചി: ജിഷ്ണു കേസിൽ ഒളിവിലുളള പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികളെ ജയിലിൽ അടക്കേണ്ട കാര്യമില്ലെന്നും കോടതി ഉത്തരവിട്ടു. നാലു അഞ...

കൊച്ചി: ജിഷ്ണു കേസിൽ ഒളിവിലുളള പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികളെ ജയിലിൽ അടക്കേണ്ട കാര്യമില്ലെന്നും കോടതി ഉത്തരവിട്ടു. നാലു അഞ്ചും പ്രതികളായ പ്രവീൺ, ദിപിൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരായ പ്രേരണാ കുറ്റം നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർക്കെതിരായ മൊഴികൾ പരസ്പര വിരുദ്ധമാണ്. ഒന്നാം സെമസ്റ്റർ വിദ്യാർഥിയായ ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് നാലാം സെമസ്റ്റർ  വിദ്യാർഥിയാണ് മൊഴി നൽകിയത്. ജിഷ്ണുവിന്‍റെ സഹപാഠികളാരും മൊഴി നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം ഇടക്കാല ജാമ്യം ലഭിച്ച നെഹ്റു കോളജ് പ്രിൻസിപ്പൽ ശക്തിവേലിന്‍റെ ജാമ്യം സ്ഥിരപ്പെടുത്തി. ഇതോടെ ഈ കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു.

sameeksha-malabarinews

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയാണുണ്ടായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!