Section

malabari-logo-mobile

ജില്ലാ പഞ്ചായത്തില്‍ ഇ-ടെണ്ടര്‍ ഏര്‍പ്പെടുത്തി

HIGHLIGHTS : കോഴിക്കോട്ജി: ല്ലാ പഞ്ചായത്തിലെ അഞ്ച് ലക്ഷം രൂപയിലധികം വരുന്ന എല്ലാ മരാമത്ത് പ്രവൃത്തികള്‍ക്കും ഇ-ടെണ്ടര്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഈ സംവിധാനം ഏര...

Calicut-City-Map-2കോഴിക്കോട്ജി: ല്ലാ പഞ്ചായത്തിലെ അഞ്ച് ലക്ഷം രൂപയിലധികം വരുന്ന എല്ലാ മരാമത്ത് പ്രവൃത്തികള്‍ക്കും ഇ-ടെണ്ടര്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തെന്ന് ഇ-ടെണ്ടര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് കാനത്തില്‍ ജമീല അറിയിച്ചു.
ഇ-ടെണ്ടര്‍ നിലവില്‍ വന്നതോടെ കരാറുകാര്‍ക്ക് ഓഫീസില്‍ വരാതെതന്നെ എവിടെവെച്ചും ടെണ്ടറില്‍ പങ്കെടുക്കാം. ടെണ്ടര്‍ ഫോറത്തിന്റെ വിലയും ഇ.എം.ഡിയും ഓണ്‍ലൈന്‍ ബാങ്കിംഗ് മുഖേന അടയ്ക്കാം. ആരൊക്കെ ടെണ്ടറില്‍ പങ്കെടുക്കുന്നുവെന്ന് ടെണ്ടര്‍ തുറക്കുന്ന സമയത്ത് മാത്രമേ ടെണ്ടര്‍ ക്ഷണിക്കുന്ന ഉദ്യോഗസ്ഥനു പോലും അറിയാനാവൂ. ഒരു തവണ ക്വോട്ട് ചെയ്ത നിരക്ക് ടെണ്ടര്‍ വിന്‍ഡോ അവസാനിക്കുന്ന തീയതി വരെ കരാറുകാരന് മാറ്റാന്‍ അവസരമുണ്ടാകും. ഇ-ടെണ്ടര്‍ സൈറ്റില്‍ നിന്നും ഷെഡ്യൂള്‍ ഡൗണ്‍ ലോഡ് ചെയ്ത് പ്രവൃത്തിയെ കുറിച്ച് മുന്‍കൂട്ടി അറിയാനാവും. ടെണ്ടര്‍ തുറന്നാല്‍ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത തൊട്ടടുത്ത രണ്ട് പേരുടെത് ഒഴികെ മറ്റെല്ലാവരുടെയും ഇ.എം.ഡി തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ എത്തുകയും ചെയ്യും.
ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.സലീം, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി.ജോര്‍ജ്ജ് മാസ്റ്റര്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!