Section

malabari-logo-mobile

ജില്ലയില്‍ 29,06,645 വോട്ടര്‍മാര്‍- 14,80,892 സ്‌ത്രീകളും 14,25,750 പുരുഷന്‍മാരും

HIGHLIGHTS : മലപ്പുറം: തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക തയാറായപ്പോള്‍ 94 ഗ്രാമപഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 29,06,...

elections_b_2_2_2013മലപ്പുറം: തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക തയാറായപ്പോള്‍ 94 ഗ്രാമപഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 29,06,645 വോട്ടര്‍മാര്‍. ഗ്രാമപഞ്ചായത്തുകളില്‍ 23,86,631 ഉം നഗരസഭകളില്‍ 52,0014 ഉം വോട്ടര്‍മാരാണുള്ളത്‌. ഗ്രാമപഞ്ചായത്തില്‍ 32,060 വോട്ടര്‍മാരെയും നഗരസഭാ പട്ടികയില്‍ 13,692 വോട്ടര്‍മാരെയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. രണ്ട്‌ പട്ടികയിലും സ്‌ത്രീ വോട്ടര്‍മാരാണ്‌ കൂടുതലുള്ളത്‌. ഗ്രാമപഞ്ചായത്തില്‍ 12,15,200 ഉം നഗരസഭയില്‍ 2,65,692 ഉം സ്‌ത്രീ വോട്ടര്‍മാരുണ്ട്‌. പുരുഷ വോട്ടര്‍മാരുടെ എണ്ണം യഥാക്രമം 11,71,430 ഉം 2,54,320 മാണ്‌.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്‌ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലും(40,761), നഗരസഭകളില്‍ മഞ്ചേരി നഗരസഭയിലുമാണ്‌ (68,415). ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരുള്ള ഗ്രാമപഞ്ചായത്ത്‌ താനാളൂര്‍ (780), നഗരസഭ താനൂര്‍ (2953) എന്നിവയാണ്‌. ഏറ്റവും കുറവ്‌ വോട്ടര്‍മാരുള്ള നഗരസഭ വളാഞ്ചേരിയും (27,243) ഗ്രാമപഞ്ചായത്ത്‌ മക്കരപ്പറമ്പുമാണ്‌ (13,221). ഗ്രാമപഞ്ചായത്തില്‍ 110 ഉം നഗരസഭയില്‍ എട്ടും പ്രവാസി വോട്ടര്‍മാരുമുണ്ട്‌. ഭിന്നലിംഗ വിഭാഗത്തില്‍ ആലിപ്പറമ്പ്‌ ഗ്രാമപഞ്ചായത്തില്‍ ഒരു വോട്ടറും പൊന്നാനി, പെരിന്തല്‍മണ്ണ നഗരസഭകളില്‍ നിന്നും ഒന്നു വീതം വോട്ടര്‍മാരുമാണുള്ളത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!