Section

malabari-logo-mobile

ജില്ലയില്‍ 2,298 പോളിങ്‌ സ്റ്റേഷനുകള്‍; കൂടുതല്‍ വണ്ടൂരില്‍

HIGHLIGHTS : മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്‌ ജില്ലയിലെ 16 മണ്‌ഡലങ്ങളിലായി 2,298 പോളിങ്‌ സ്റ്റേഷനുകള്‍ ക്രമീകരിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്‍ അറിയി...

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്‌ ജില്ലയിലെ 16 മണ്‌ഡലങ്ങളിലായി 2,298 പോളിങ്‌ സ്റ്റേഷനുകള്‍ ക്രമീകരിക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ പോളിങ്‌ സ്റ്റേഷനുകള്‍ വണ്ടൂര്‍ (171) നിയോജകമണ്‌ഡലത്തിലും ഏറ്റവും കുറവ്‌ താനൂര്‍ (120) മണ്‌ഡലത്തിലുമാണ്‌. വേങ്ങര-128, തവനൂര്‍-129, നിലമ്പൂര്‍-161, മലപ്പുറം-154, പെരിന്തല്‍മണ്ണ-156, ഏറനാട്‌-136, വള്ളിക്കുന്ന്‌-139 എന്നിങ്ങനെ പോളിങ്‌ സ്റ്റേഷനുകളാണുണ്ടാവുക. തിരൂരങ്ങാടി, കോട്ടക്കല്‍, കൊണ്ടോട്ടി മണ്‌ഡലങ്ങളില്‍ 140 വീതം പോളിങ്‌ സ്റ്റേഷനുകളും മഞ്ചേരി, പൊന്നാനി മണ്‌ഡലങ്ങളില്‍ 143 വീതവും, തിരൂര്‍, മങ്കട മണ്‌ഡലങ്ങളില്‍ 149 വീതവും പോളിങ്‌ സ്റ്റേഷനുകള്‍ ക്രമീകരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!