Section

malabari-logo-mobile

ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഇ-പേ സംവിധാനം പ്രഖ്യാപനം 10 ന് മന്ത്രി ജലീല്‍ നിര്‍വഹിക്കും

HIGHLIGHTS : മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗ്രാമ പഞ്ചായത്തുകളുളള മലപ്പുറത്തെ 94 ഗ്രാമ പഞ്ചായത്തുകളിലും ഇ-പേ സംവിധാനം സജ്ജമായി. ഇതിന്റെ ഭാഗമായി മലപ്പുറത...

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗ്രാമ പഞ്ചായത്തുകളുളള മലപ്പുറത്തെ 94 ഗ്രാമ പഞ്ചായത്തുകളിലും ഇ-പേ സംവിധാനം സജ്ജമായി. ഇതിന്റെ ഭാഗമായി മലപ്പുറത്തെ സംസ്ഥാനത്തെ ആദ്യത്തെ ഇ-പേ സംവിധാനമുള്ള ജില്ലയായി ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ പ്രഖ്യാപിക്കും. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് ഡയറക്ടര്‍ പി.ബാലകിര, ഐ.കെ.എം. എക്‌സി. ഡയറക്ടര്‍ സീറാം സാംബശിവ റാവു, ജില്ല കലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇതിനു പുറമെ സകര്‍മ്മ പദ്ധതിയുടെ ജില്ലാ പ്രഖ്യാപനവും മന്ത്രി നിര്‍വഹിക്കും. പഞ്ചായത്ത് ബോര്‍ഡ് തീരുമാനങ്ങളും മറ്റും പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിയാന്‍ കഴിയു സംവിധാനമാണ് സകര്‍മ്മ.
രാജ്യം ഡിജിറ്റല്‍ ക്രയവിക്രയത്തിന് പ്രാധാന്യം നല്‍കി കാഷ് ലെസ് എക്കണോമിക്ക് വേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കെയാണ് ഈ നേട്ടമെത് ശ്രദ്ധേയമാണ്. ഇതോടെ ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും നികുതിദായകര്‍ക്ക് tax.lsgkerala.in/epayment/index.php വെബ്‌പേജ് വഴി വസ്തുനികുതി ഓണ്‍ലൈന്‍ ആയി അടവാക്കാനും ഡിജിറ്റല്‍ സിഗ്നേചര്‍ ഉളള ഉടമസ്ഥതാ സാക്ഷ്യപത്രം ഡൗലോഡ് ചെയ്യാനും സാധിക്കും. മറ്റെല്ലാ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളെയും പോലെ മുഴുസമയം ലഭ്യമാണ്. സംസ്ഥാനത്ത് ഇ-പേ സംവിധാനം സജ്ജമാക്കുതില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കു പാലക്കാട് ജില്ല ഒഴികെ മറ്റു 12 ജില്ലകളിലും വിരലിലെണ്ണാവു ഗ്രാമ പഞ്ചായത്തുകളേ ഇ-പേ സംവിധാനത്തിലേക്ക് മാറിയിട്ടുളളു. ചരിത്രനേട്ടം കൈവരിക്കുതിന് കഠിനപ്രയത്‌നം ചെയ്ത മുഴുവന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍.കെ. അഭിനന്ദിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!