Section

malabari-logo-mobile

ജിദ്ദയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ഹറാം

HIGHLIGHTS : ജിദ്ദ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ഹറാമാണെന്ന്‌ ജിദ്ദയില്‍ അല്‍മനാര്‍ മസ്‌ജിദ്‌ ഇമാം ഡോക്ടര്‍ ശൈഖ്‌ അഹമദ്‌ ഹുസൈനി പറഞ്ഞു. കഴ...

carജിദ്ദ: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ഹറാമാണെന്ന്‌ ജിദ്ദയില്‍ അല്‍മനാര്‍ മസ്‌ജിദ്‌ ഇമാം ഡോക്ടര്‍ ശൈഖ്‌ അഹമദ്‌ ഹുസൈനി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഖുതുബ പ്രഭാഷണത്തിലാണ്‌ അദേഹം ഇക്കാര്യം പറഞ്ഞത്‌.

മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മനസ്സും കണ്ണും ശ്രദ്ധയും മറ്റൊരു ഭാഗത്ത്‌ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും ഇക്കാരണം കൊണ്ട്‌ സ്വയം നശിക്കുവാനും മറ്റുള്ളവര്‍ക്ക്‌ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുവാനും ഇടയാക്കുന്നു. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം മറ്റുള്ളവര്‍ക്ക്‌ അപകടം ഉണ്ടാകുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അപകടത്തില്‍പ്പെടുന്നത്‌. ഇങ്ങനെ ചെയ്‌തവര്‍ താമസിയൈതെ തന്നെ അല്ലാഹുവിലേക്ക്‌ പ്രായശ്ചിത്വം ചെയ്‌ത്‌ മടങ്ങേണ്ടതുണ്ടെന്നും ഇനി ഇത്‌ ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഡോക്ടര്‍ ശൈഖ്‌ അഹമ്മദ്‌ ഹുസൈനി പറഞ്ഞു.

sameeksha-malabarinews

ജീവഹാനിക്കും മറ്റ്‌ നാശനഷ്ടങ്ങള്‍ക്കും ഇടവരുത്തുന്ന ഈ വിലക്ക്‌ മറികടക്കുന്നത്‌ അല്ലാഹുവിനോടും പ്രവാചകനോടും ഭരാണാധികാരികളോടും കാണിക്കുന്ന അനുസരണക്കേടാണെന്നും ശൈഖ്‌ അഹമ്മദ്‌ ഹുസൈനി കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!