Section

malabari-logo-mobile

ജിഎസ്‌ടി: ഭേദഗതിയിലുള്ള എതിര്‍പ്പ് കേരളം കേന്ദ്രത്തെ അറിയിച്ചു

HIGHLIGHTS : തിരുവനന്തപുരം: ചരക്കു സേവന നികുതി (ജിഎസ്‌ടി) ബില്ലില്‍ വരുത്തിയ ഭേദഗതികളില്‍ കേരളം എതിര്‍പ്പു അറിയിച്ചു. അന്തര്‍സംസ്ഥാന നികുതി പങ്കിടല്‍ സംബന്ധിച്ച...

Thomas_Isaac3തിരുവനന്തപുരം: ചരക്കു സേവന നികുതി (ജിഎസ്‌ടി) ബില്ലില്‍ വരുത്തിയ ഭേദഗതികളില്‍ കേരളം എതിര്‍പ്പു അറിയിച്ചു. അന്തര്‍സംസ്ഥാന നികുതി പങ്കിടല്‍ സംബന്ധിച്ച ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ പാലിക്കാത്തതിലുള്ള  വിയോജിപ്പ് അറിയിച്ച് ധനമന്ത്രി തോമസ് ഐസക് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു കത്തെഴുതി.
ഇന്‍പുട്ട് ടാക്സും റീഫണ്ട് ക്ളെയിമുമായി ലഭിക്കുന്ന തുകയും പങ്കുവയ്ക്കണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ ആവശ്യം.

രാജ്യസഭയില്‍ ബില്‍ പാസാക്കുന്നതിന് തൊട്ടുമുമ്പ് വരുത്തിയ ഭേദഗതിയിലൂടെ നേരത്തെയുണ്ടാക്കിയിരുന്ന സമവായം അട്ടിമാറിച്ചതായി ഐസക്ക് ചൂണ്ടിക്കാട്ടി. ജിഎസ്‌ടി നടപ്പാക്കുമ്പോള്‍ നികുതി നിരക്ക് കുറയ്ക്കണമെന്ന നിലപാടും സ്വീകാര്യമല്ലെന്ന് ഐസക്ക് അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

22 ശതമാനമെങ്കിലുമായി നികുതി നിശ്ചയിക്കണം. ഇല്ലെങ്കില്‍ അത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാകും. വിഭവസമാഹരണത്തെ ബാധിക്കും-  ഐസക് കത്തില്‍ ചൂണ്ടിക്കാട്ടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!