Section

malabari-logo-mobile

ജയില്‍ ചാടിയ ഹര്‍മിന്ദര്‍ സിംഗ് മിന്റു പിടിയില്‍

HIGHLIGHTS : ന്യൂഡല്‍ഹി:പഞ്ചാബ് നാഭ ജയില്‍ നിന്ന് രക്ഷപ്പെട്ട ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവ് ഹര്‍മീന്ദര്‍ സിംഗ് മിന്റു പിടിയില്‍. ഡല്‍ഹിയില്‍ നിന്നാണ് മിന്റ...

harminder-605028ന്യൂഡല്‍ഹി:പഞ്ചാബ് നാഭ ജയില്‍ നിന്ന് രക്ഷപ്പെട്ട ഖലിസ്താന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവ് ഹര്‍മീന്ദര്‍ സിംഗ് മിന്റു പിടിയില്‍. ഡല്‍ഹിയില്‍ നിന്നാണ് മിന്റു പിടിയിലായതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച രാവിലെയാണ് പത്തംഗ സംഘം നാഭാജയില്‍ ആക്രമിച്ച് മിന്റു അടക്കം അഞ്ചു ഖലിസ്താന്‍ തടവുകാരെ രക്ഷപ്പെടുത്തിയത്. ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതിന്‍ ഡിയോള്‍, വിക്രംജീത് സിംഗ് വിക്കി എന്നിവരാണ് രക്ഷപ്പെട്ട മറ്റു തടവുകാര്‍.

sameeksha-malabarinews

സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപിയെ പഞ്ചാബ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ജയില്‍ സൂപ്രണ്ടിനേയും ഡെപ്യൂട്ടി സൂപ്രണ്ടിനേയും സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!