Section

malabari-logo-mobile

ജന്മശതാബ്ദിയുടെ നിറവില്‍ സി എ വാര്യര്‍

HIGHLIGHTS : കോട്ടക്കല്‍ : കവി,ആട്ടക്കഥാകൃത്ത്‌,അധ്യാപകന്‍ എന്നീ നിലയില്‍ തിളങ്ങിയ സി എ വാര്യര്‍ ജന്മശതാബ്ദി നിറവില്‍. 1931 ഫെബ്രുവരി 15 ന്‌ ജനിച്ച സി എ വാര്യര്...

c a varierകോട്ടക്കല്‍ : കവി,ആട്ടക്കഥാകൃത്ത്‌,അധ്യാപകന്‍ എന്നീ നിലയില്‍ തിളങ്ങിയ സി എ വാര്യര്‍ ജന്മശതാബ്ദി നിറവില്‍. 1931 ഫെബ്രുവരി 15 ന്‌ ജനിച്ച സി എ വാര്യര്‍ക്ക്‌ 84 വയസ്സു പൂര്‍ത്തിയായി.1931 ഫെബ്രുവരി 15 നാണ്‌ ആര്യവൈദ്യര്‍ കെ സി രാമവാര്യരുടെയും പാര്‍വതി വാരസ്യാരുടെയും മകനായി കാടാമ്പുഴ ചെറുനെല്ലിക്കാട്ട്‌ വാരിയത്ത്‌ സി എ വാര്യര്‍ ജനിച്ചത്‌.

കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്‌റ്റി ബോര്‍ഡ്‌ അംഗമായ വാരിയര്‍ പീലിതണ്ടുകള്‍ എന്ന കവിതാ സമാഹാരത്തിന്റെ കര്‍ത്താവാണ്‌. 1957 ല്‍ മുതല്‍ പ്രസിദ്ധപ്പെടുത്തിയ കവിതകള്‍ പീലിതണ്ടില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്‌. നിരവധി കവിതകളും ലേഖനങ്ങളും ചെറുക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കയ്യെഴുത്ത്‌മാസികയില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തി.മൂന്നാം ക്ലാസിലായിരിക്കുമ്പോള്‍ കവിതാ മത്സരത്തില്‍ ആദ്യമായി സമ്മാനം ലഭിച്ചു. വൈദ്യരത്‌നം വാരിയരുടെയും കവികുല ഗുരു പി വി കൃഷ്‌ണവാര്യരുടെയും അനുഗ്രഹാശിസ്സുകള്‍ പ്രോത്സാഹനമായി. എന്‍ വി കൃഷ്‌ണവാര്യര്‍ സ്‌മാരക ട്രസ്‌റ്റിന്റെ മുഖപത്രമായ കവനകൗമുദിയുടെ കാവുകൂട്ടായ്‌മയില്‍ സി എ വാര്യര്‍ വ്യാപൃതനായിരുന്നു. ഡോ. പി കെ വാര്യരുടെ ആത്മകഥയായ സ്‌മൃതിപര്‍വത്തില്‍ പല സന്ദര്‍ഭങ്ങളിലും ഉണ്ണി എന്ന സി എ വാര്യര്‍ കടന്നുവരുന്നുണ്ട്‌. കൃതഹസ്‌തനായ ആട്ടകഥാകൃത്ത്‌ സി എ വാര്യര്‍ അയ്യപ്പചരിതം,സമ്പൂര്‍ണ രാമായണം,പ്രഹ്ലാദ ചരിതം,സീതാപരിത്യാഗം എന്നീ ആട്ടക്കഥകള്‍ രചിച്ചിട്ടുണ്ട്‌. 1939 ല്‍ വൈദ്യരത്‌നം സ്ഥാപിച്ച പിഎസ്‌ വി നാട്യസംഘം(പരമശിവ വിലാസം നാടകകമ്പനി-1909)അരങ്ങത്തവതരിപ്പിച്ച്‌ വിജയിച്ചവയാണ്‌ ഈ ആട്ടക്കഥകള്‍. വിദേശത്തും നിരവധി അരങ്ങുകളുണ്ടായിട്ടുണ്ട്‌. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്‌നം പി എസ്‌ വാര്യരെ പറ്റി സി എ വാര്യര്‍ എഴുതിയ വൈദ്യരത്‌നം പി എസ്‌ വാര്യര്‍ എന്ന ഗ്രന്ഥം ശ്രദ്ധേയമാണ്‌. വൈദ്യരത്‌നത്തിന്റെ ഡയറികളിലൂടെ എന്ന പുസ്‌തകവും സി എ വാര്യര്‍ തയ്യാറാക്കിയിട്ടുണ്ട്‌.

sameeksha-malabarinews

1956 ല്‍ ചെര്‍പ്പുളശ്ശേരി ജില്ലാ ബോര്‍ഡ്‌ ഹൈസ്‌കൂളില്‍ സെക്രട്ടറിയല്‍ അധ്യാപകനായി. പുരോഗമന സാഹിത്യപ്രസ്ഥാനത്തില്‍ സജീവമായിരുന്നു. 1965 ല്‍ മലപ്പുറം ഗവ. ഹൈസ്‌കൂളില്‍ നിന്നും രാജിവെച്ചു. ആര്യവൈദ്യശാലയില്‍ അസി. മാനേജരായി. 1999ല്‍ സീനിയര്‍ മാനേജര്‍(അഡ്‌മിനിസ്‌ട്രേഷന്‍ ആന്റ്‌ പേര്‍സണല്‍)ആയി റിട്ടയര്‍ ചെയ്‌തു. പരേതയായ ചന്ദനക്കാവില്‍ വാര്യത്ത്‌ മാധവിക്കുട്ടിയാണ്‌ ഭാര്യ. ഉഷാ രാമകൃഷ്‌ണന്‍,സുഭാഷ്‌ എന്നിവര്‍ മക്കളാണ്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!