Section

malabari-logo-mobile

ജനമൈത്രി പോലീസ് വനിതാ സഹായ കേന്ദ്രം ഉദ്ഘാടനം ഇന്ന്‌

HIGHLIGHTS : താനൂര്‍: താനൂര്‍ പോലീസ് സ്റ്റേഷന്‍

താനൂര്‍: താനൂര്‍ പോലീസ് സ്റ്റേഷന്‍ ജനമൈത്രി സംവിധാനത്തിന്റെ ഭാഗമായുള്ള വനിതാ സഹായ കേന്ദ്രം ഉദ്ഘാടനം ശനിയാഴ്ച നടക്കും. വനിതകള്‍ക്ക് നേരിട്ടെത്തി പരാതി അറിയിക്കാനും പ്രശ്‌നങ്ങള്‍ക്ക് ത്വരിത ഗതിയില്‍ പരിഹാരം കാണുന്നതിനും വേണ്ടിയാണ് വനിതാ സഹായ കേന്ദ്രം താനൂര്‍ സ്റ്റേഷനില്‍ തുടങ്ങുന്നത്.

 

താനൂര്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ തന്നെയാണ് ഇതിനായി പ്രത്യേകം കെട്ടിടവും സൗകര്യവും തയ്യാറാക്കിയിരിക്കുന്നത്. ഇവിടം കേന്ദ്രീകരിച്ച് ഒരു വനിതാ ഹെല്‍പ്പ് ഡെസ്‌ക് തന്നെ പ്രവര്‍ത്തിക്കും. പരാതി നല്‍കാനും മറ്റുമായി എത്തുന്നവര്‍ക്ക് പ്രത്യേക ഇരിപ്പിടം, കുടിവെള്ള സംവിധാനം, ടി വി എന്നിവ പ്രവര്‍ത്തിക്കും. തീരമേഖലയായതിനാല്‍ സ്ത്രീകള്‍ നേരിട്ടെത്തി പരാതി നല്‍കുന്നതിന് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സ്ത്രീകള്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ അരങ്ങേറുന്ന താനൂരില്‍ സൗഹൃദാന്തരീക്ഷത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് കേന്ദ്രത്തില്‍ സൗകര്യമുണ്ടാകുക.

sameeksha-malabarinews

 

രാവിലെ 10ന് അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ കേന്ദ്രം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് സൂപ്രണ്ട് കെ സേതുരാമന്‍ ഐ പി എസ്, ഡി വൈ എസ് പി കെ സലീം, ഡി വൈ എസ് പി യു അബ്ദുല്‍ കരീം, ഡി വൈ എസ് പി എം പി മോഹന ചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!