Section

malabari-logo-mobile

ജങ്ക് ഫുഡുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു.

HIGHLIGHTS : ദോഹ: പോഷകാംശം കുറഞ്ഞ ജങ്ക് ഫുഡുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അധികൃതര്‍ പരിഗണിക്കുന്നതായി പ്രാദേശിക

downloadദോഹ: പോഷകാംശം കുറഞ്ഞ ജങ്ക് ഫുഡുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അധികൃതര്‍ പരിഗണിക്കുന്നതായി പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ജനങ്ങളില്‍ പൊണ്ണത്തടി വ്യാപകമാകുന്നത് പരിഗണിച്ചാണ് പുതിയ നീക്കം.
കലോറി കുറഞ്ഞതും തുടര്‍ച്ചയായി കഴിച്ചാല്‍ ആരോഗ്യത്തിന് ഹനീകരമാകുന്നതുമായ ബര്‍ഗര്‍, ഹോട്ട് ഡോഗ്, സോഡ, കൃത്രിമ കോളകള്‍ തുടങ്ങിയവയാണ് ജങ്ക് ഫുഡില്‍ പെടുന്നത്. അടുത്ത കാലത്തായി ഇത്തരം ഭക്ഷണങ്ങളുടെ ആവശ്യം ലോകത്ത് മുഴുവന്‍ കുത്തനെ ഉയരുകയാണ്.
നികുതി ഏര്‍പ്പെടുത്തുന്നതോടെ ഇവക്ക് വില കൂടുമെന്നും ഇതിലൂടെ ഇവയുടെ ഉപഭോഗം കുറക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. സിഗരറ്റിന് നികുതി വര്‍ധിപ്പിച്ചതിലൂടെ ഉപഭോഗത്തിന് കുറവ് വരുത്തനായാതും ഇതിനു സാക്ഷ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജങ്ക് ഫുഡുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പൊണ്ണത്തടിക്ക് കാരണമാകുന്നു എന്ന് നിരവധി പഠനങ്ങളിലൂടെ വ്യക്തമായിരുന്നു. പൊണ്ണത്തടി കുറക്കുക എന്ന ഉദ്ദേശത്തോടെ ചില വിദേശ രാജ്യങ്ങളില്‍ ജങ്ക് ഫുഡുകള്‍ക്ക് പ്രത്യേക നികുതിയും ഏര്‍പ്പെടുത്തിയിട്ടിട്ടുണ്ട്.
നവംബറില്‍ ജങ്ക് ഫുഡുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താന്‍ കാലിഫോര്‍ണിയയില്‍ ആവശ്യമുയരുകയുണ്ടായി. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പ്രാദേശിക ഭരണ കര്‍ത്താക്കളും ഈ വിഷയം ഏറ്റുപിടിച്ചത് വലിയ വാര്‍ത്തയാവുകയും ചെയ്തു.  ഇതേ തുടര്‍ന്ന് ഇത്തരം ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് അധികൃതര്‍ നികുതി ചുമത്തുകയുണ്ടായി.
അതേസമയം ജങ്ക് ഫുഡുകള്‍ നിയന്ത്രിക്കുന്നതിന് അധികൃതര്‍ നേരത്തെ നടപടിയെടുത്തിരുന്നു. വരുന്ന ദേശീയ സ്‌പോര്‍ട്‌സ് ദിനത്തില്‍ ജങ്ക് ഫുഡുകള്‍ വിളമ്പരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമായാണ്. സ്‌പോര്‍ട്‌സ് ഡേയുടെ മേല്‍നോട്ടം വഹിക്കുന്ന ജോയിന്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സ്‌പോര്‍ട്‌സ് നടത്തുന്നത് സംബന്ധിച്ച് കമ്മിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് ഫാസ്റ്റ്ഫുഡ് വിളമ്പരുതെന്ന് നിര്‍ദേശം നല്‍കിയത്. വൃത്തിയുള്ള ആരോഗ്യ സമ്പുഷ്ടവുമായ ആഹാരമായിരിക്കണം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്നും സംഘാടകര്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദേശത്തില്‍ കമ്മിറ്റി വ്യക്തമാക്കി.
പൊണ്ണത്തടിയുടെ ഫലമായുള്ള അസുഖങ്ങള്‍ക്ക് 900 ശസ്ത്രക്രിയകള്‍ കഴിഞ്ഞ വര്‍ഷം നടത്തിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ 2003 ലേതിനേക്കാള്‍ 55 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!