Section

malabari-logo-mobile

ചെല്‍സി ചാമ്പ്യന്‍മാരുടെ ചാമ്പ്യന്‍

HIGHLIGHTS : മൂണിച്ച് : ചെല്‍സിയ യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തി പട്ടമണിഞ്ഞു. 2008 ല്‍ മോസ്‌കോയില്‍

മൂണിച്ച് : ചെല്‍സിയ യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചക്രവര്‍ത്തി പട്ടമണിഞ്ഞു. 2008 ല്‍ മോസ്‌കോയില്‍ ഒരു പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ നഷ്ടമായ കിരീടം 2012 ല്‍ ഒരു പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ തന്നെ നേടി. ഇന്ന് നടന്ന ഫൈനലില്‍ അവര്‍ 4-3 ന് ബയോണ്‍ മൂണിച്ചിനെ പരാജയപ്പെടുത്തി. കളിയുടെ നിശ്ചിത സമയത്ത്് 1-1 എന്ന നിലയില്‍ ഇരു ടീമുകളും സമനിലയിലായിരുന്നു.
കളിയിലെ കൂടുതല്‍ സമയവും ചെല്‍സിയുടെ പാളയത്തില്‍ വട്ടമിട്ടുപറന്ന ബയേണിന്റെ താരങ്ങള്‍ക്ക് ലക്ഷ്യം കണ്ടെത്താന്‍ കളിയുടെ 83-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. തോമസ് മുളളറാണ് ആ ഗോള്‍ നേടിയത്. എന്നാല്‍ സ്വന്തം തട്ടകത്തിലെ ആ ലീഡിന് 2 നിമിഷത്തിന്റെ ആയുസ്സെ ഉണ്ടായിരുന്നൊള്ളു. ഒരു മനോഹരമായ ഹെഡറിലൂടെ ദ്രോഗ്‌ബെ അതിന് മറുപടി നല്‍കി. കളിയുടെ എക്‌സ്ട്രാ ടൈമില്‍ ആരും ഗോള്‍ നേടിയില്ല.

ഇതോടെ ജേതാക്കളെ നിര്‍ണയിക്കാന്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് തെരഞ്ഞെടുക്കുകയായിരുന്നു. ഷൂട്ടൗട്ടിലൂടെ ചെല്‍സിയ ആ ചരിത്ര വിജയത്തില്‍ മുത്തമിടുകയായിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!