Section

malabari-logo-mobile

ചെറുകിട ഉത്പാദകരുടെ കയറ്റുമതി പങ്കാളിത്തത്തിനു സ്ഥിരം സംവിധാനം വേണം -മന്ത്രി കെ.സി. വേണുഗോപാല്‍

HIGHLIGHTS : ആലപ്പുഴ: കയര്‍ മേഖലയിലെ

ആലപ്പുഴ: കയര്‍ മേഖലയിലെ ചെറുകിട ഉത്പാദകര്‍ക്കു കയറ്റുമതി രംഗത്തു ന്യായമായ പങ്കാളിത്തം ലഭിക്കാന്‍ സ്ഥിരം സംവിധാനം രൂപീകരിക്കണമെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍. കയര്‍ ബോര്‍ഡിന്റെ ഇന്റര്‍ നാഷണല്‍ കയര്‍ ടെക് എക്സ്പോയുടെ കര്‍ട്ടന്‍ റെയ്സറും സെമിനാറും ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ കയറ്റുമതി ചെയ്യുന്നവര്‍ ചെറുകിട ഉത്പാദകര്‍ക്ക് അവസരം നല്‍കാത്ത അവസ്ഥയാണുള്ളത്. ഇതിനു ശാശ്വതപരിഹാരം വേണം. സ്ഥിരം സംവിധാനത്തിനായി മുഖ്യമന്ത്രിതലത്തില്‍ തീരുമാനമുണ്ടാകുന്നതിനു പരിശ്രമിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അന്താരാഷ്ട്രമേളകള്‍ കയര്‍പിരി തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും ഉന്നമനത്തി നുതകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. കേന്ദ്രസര്‍ക്കാരില്‍ നിന്നു മേഖലയ്ക്കു പരമാവധി സഹായം ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കയര്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ 10 കോടി രൂപ നല്‍കിയിട്ടുണ്ട്. 2006 നു ശേഷം വിരമിച്ച കയര്‍ തൊഴിലാളികളെയാണ് ഇതുവരെ പെന്‍ഷനു പരിഗണിച്ചിരുന്നത്. 1997-2006 കാലഘട്ടത്തില്‍ വിരമിച്ചവര്‍ക്കും ആനുകൂല്യം നല്‍കാന്‍ തീരുമാനമായി. കുടിശിക പെന്‍ഷന് ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ ഫൈബര്‍ പോളിസിയില്‍ കയറിനെ ഉള്‍പ്പെടുത്താനും സൌരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റാട്ടുകളും മോട്ടോറുകളും ലഭ്യമാക്കാനും നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ചെറുകിടക്കാരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവരെ കയറ്റുമതിക്കു പ്രാപ്തരാക്കാന്‍ ബോര്‍ഡ് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. രണ്ടു മാസത്തിനകം ആലപ്പുഴയില്‍ ബോര്‍ഡിന്റെ വിപുലമായ മേളയും നടത്തും.

sameeksha-malabarinews

 

ജനറല്‍ ആശുപത്രിക്കു സമീപം കയര്‍ ബോര്‍ഡ് നഗറില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, എ.ബി.സി. വൈസ് ചെയര്‍മാന്‍ എം.കെ. അബ്ദുള്‍ ഗഫൂര്‍ ഹാജി, കല്ലേലി രാഘവന്‍പിള്ള, കയര്‍ ബോര്‍ഡംഗങ്ങളായ കല്യാണസുന്ദരം, വി.എ. ജോസഫ്, ബി. ബൈജു, എന്‍. വേണുഗോപാല്‍, അനില്‍ മാധവന്‍, നഗരസഭാംഗം ബഷീര്‍ കോയാപറമ്പില്‍, ബോര്‍ഡ് സെക്രട്ടറി എം. കുമാരരാജ, എം.പി. പവിത്രന്‍, എം.ജി. രാജു, ജാനകി റാം, വി.സി. അലോഷ്യസ്, എ.കെ. പൊന്നപ്പന്‍, എം. കുമാരസ്വാമി പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!