Section

malabari-logo-mobile

ചെറുകാട്‌ ജന്മശതാബ്‌ദി അനുസ്‌മരണ പ്രഭാഷണം: സമാപന സമ്മേളനവും നാടകവും എരവിമംഗലത്ത്‌.

HIGHLIGHTS : ചെറുകാട്‌ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സംഘടിപ്പിക്കുന്ന അനുസ്‌മരണ പ്രഭാഷണ പരമ്പരയുടെ സമാപനം

ചെറുകാട്‌ ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സംഘടിപ്പിക്കുന്ന അനുസ്‌മരണ പ്രഭാഷണ പരമ്പരയുടെ സമാപനം ഫെബ്രുവരി ഒന്നിന്‌ എരവിമംഗലത്ത്‌ നടക്കും.
ചെറുകാട്‌ സ്‌മാരക ട്രസ്റ്റിന്റെയും എരവിമംഗലം പൊതുജന വായനശാലയുടെയും സഹകരണത്തോടെ കെ. ഗോപിനായര്‍ സ്‌മാരക സാംസ്‌കാരിക നിലയത്തില്‍ നടത്തുന്ന പരിപാടി വൈകീട്ട്‌ മൂന്നിന്‌ മുണ്ടൂര്‍ സേതുമാധവന്‍ ഉദ്‌ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പെഴ്‌സണ്‍ നിഷി അനില്‍രാജ്‌ അധ്യക്ഷയാവും. ഡോ. കെ.പി. മോഹനന്‍, കാവുമ്പായി ബാലകൃഷ്‌ണന്‍, ജി.പി രാമചന്ദ്രന്‍, പ്രൊഫ. പാലക്കീഴ്‌ നാരായണന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന്‌ വൈകീട്ട്‌ ഏഴിന്‌ സാംസ്‌ക്കാരിക പരിപാടികള്‍ക്ക്‌ ശേഷം ചെറുകാട്‌ രചിച്ച ‘ചുറ്റുവിളക്ക്‌’ നാടകം എരവിമംഗലം പൊതുജനവായനശാല ബാലവേദി അവതരിപ്പിക്കും.
ജനുവരി ആദ്യവാരം പി.റ്റി.എം ഗവ. കോളെജിലും തുടര്‍ന്ന്‌ മലപ്പുറം ഗവ. കോളെജ്‌, തിരൂരങ്ങാടി പി.എസ്‌.എം.ഒ കോളെജ്‌, ചെമ്മല യു.പി സ്‌കൂള്‍, എന്നിവിടങ്ങളിലും അനുസ്‌മരണ പ്രഭാഷണം നടത്തിയിരുന്നു. വിദ്യാരംഗം സാഹിത്യവേദിയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഐ.റ്റി@സ്‌കൂള്‍ ഹാളിലും അനുസ്‌മരണ പ്രഭാഷണം നടത്തിയിരുന്നു. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌, ഡോ. അനില്‍കുമാര്‍, കെ.പി മോഹനന്‍, സി.വാസുദേവന്‍, കെ.പി ചിത്രഭാനു എന്നിവരാണ്‌ ചെറുകാടിന്റെ ജീവിതത്തെയും കൃതികളെയും ആസ്‌പദമാക്കി വിവിധ വിഷയങ്ങളില്‍ സംസാരിച്ചത്‌. പരമ്പരയില്‍ അവസാനത്തെ പ്രഭാഷണമാണ്‌ ഫെബ്രുവരി രണ്ടിന്‌ ചെമ്മലശ്ശേരിയില്‍ നടക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!