Section

malabari-logo-mobile

‘ചെന്നൈക്കൂട്ടം’ മാര്‍ച്ച് 4ന് തിയ്യേറ്ററുകളിലെത്തുന്നു

HIGHLIGHTS : ശ്രീജിത്ത് വിജയ്, സിനില്‍ സൈനുദ്ധീന്‍, രാജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ലോഹിത് മാധവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചെന്നൈക്കൂട്ടം...

3 daysശ്രീജിത്ത് വിജയ്, സിനില്‍ സൈനുദ്ധീന്‍, രാജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ലോഹിത് മാധവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചെന്നൈക്കൂട്ടം എന്ന ചിത്രം മാര്‍ച്ച് 4ന് തിയ്യേറ്ററുകളിലെത്തുന്നു. ചെന്നെയിലെ പ്രശസ്ത എഞ്ചീനിയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ കഥയാണ് ചെന്നൈക്കൂട്ടം.

CHENNAI KOOTTAMമഹാനഗരത്തില്‍ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുന്നതിനിടയില്‍ സംഭവിക്കുന്ന ഉദ്യേഗജനകമായ നിമിഷങ്ങളിലൂടെയാണ് കഥ കടന്നുപോകുന്നത്. ചിത്രത്തില്‍ അപ്പുക്കുട്ടി, രാജേഷ് ഹെബ്ബാര്‍, സുനില്‍ സുഗത, ഗായത്രി, ലിമ, അര്‍ച്ചന, നീനാകുറുപ്പ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി രംഗത്തു വരുന്നത്.

sameeksha-malabarinews

ബബ്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ കൊല്ലം, മുഹമ്മദ് കാഞ്ഞങ്ങാട് എന്നിവര്‍ ചേര്‍ന്ന് ചെന്നൈക്കൂട്ടം നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. എഡിറ്റിംഗ് സലീഷ് ലാല്‍.

യശ:ശരീരനായ ഗീരിഷ് പുത്തന്‍ഞ്ചേരിയുടെ മകന്‍ ദിന്‍നാഥ് പുത്തന്‍ഞ്ചേരിയാണ് ഗാനരചയിതാവ്. സംഗീതം സാജന്‍ കെ. റാം.

മറ്റ് അണിയറ പ്രവര്‍ത്തകര്‍ അഞ്ജലി മേനോന്‍, ജസ്റ്റിന്‍ ആന്റണി, വേണു ഗോവിന്ദ്, മനോജ് മനയില്‍, ഉദയന്‍ നേമം, അസീസ് പാലക്കാട്, സേവ്യര്‍ മോതിരക്കണ്ണി, കെ.സി. പ്രവീണ്‍ സജീഷ്, രാജേഷ്, സൂരജ്, വിശ്വം, മിട്ടു, ബിജു, രാജേഷ് തങ്കപ്പ, സതീഷ് പാലക്കാട്, അഗസ്റ്റിന്‍ തൊടുപുഴ, ഷയിന്‍ താനൂര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!