Section

malabari-logo-mobile

ചെഗുവേരയെ വാഴ്ത്തി,എ.എന്‍ രധാകൃഷ്ണനെ തള്ളി സി കെ പത്മനാഭന്‍

HIGHLIGHTS : കണ്ണൂര്‍: എഎന്‍ രാധാകൃഷ്ണനെതിരെ ബിജെപി നേതാവ് സികെ പത്മനാഭന്‍ രംഗത്ത്. കമല്‍ രാജ്യം വിടണമെന്ന് പറയാന്‍ രാധാകൃഷ്ണന് ആരാണ് അധികാരം നല്‍കിയതെന്ന് സികെ...

കണ്ണൂര്‍: എഎന്‍ രാധാകൃഷ്ണനെതിരെ ബിജെപി നേതാവ് സികെ പത്മനാഭന്‍ രംഗത്ത്. കമല്‍ രാജ്യം വിടണമെന്ന് പറയാന്‍ രാധാകൃഷ്ണന് ആരാണ് അധികാരം നല്‍കിയതെന്ന് സികെ പത്മനാഭന്‍ ചോദിച്ചു. പൊതു സമൂഹത്തെ മുന്നില്‍ കണ്ട് വേണം ഇത്തരം പ്രസ്താവനകള്‍ നടത്താനെന്നും സികെപി. ചെഗുവേരയെപ്പറ്റി അറിയണമെങ്കില്‍ ബൊളീവിയന്‍ ഡയറി വായിക്കണമെന്നും നൊബേല്‍ പുരസ്‌കാരം ലഭിക്കാന്‍ പോലും അര്‍ഹനാണ് എംടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയുടെ കള്ളപ്പണ പ്രചാരണജാഥ ഉദ്ദേശ്യത്തില്‍നിന്ന് വഴിമാറി. സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്നത് എ എന്‍ രാധാകൃഷ്ണന്റെ വ്യക്തിപരമായ വൈകാരികപ്രകടനം മാത്രമാണ്. രാജ്യസ്നേഹത്തില്‍ അധിഷ്ഠിതമാണ് കമലിന്റെ ചലച്ചിത്രങ്ങള്‍. കമലിന്റെ ദേശസ്നേഹത്തെ ആരും ചോദ്യംചെയ്യേണ്ടതില്ല. പാകിസ്ഥാനിലേക്ക് പോകണം എന്ന് പറയുന്നത് ശരിയായ നിലപാടല്ല. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കിയ നടപടിയെ തുഗ്ളക്ക് പരിഷ്കാരത്തോടുപമിച്ച എം ടി വാസുദേവന്‍നായരെ എതിര്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് അര്‍ഹതയില്ല. ഹിമാലയത്തിന് തുല്യമാണ് എം ടി വാസുദേവന്‍നായര്‍. എം ടിയെ കല്ലെറിഞ്ഞ് ആത്മസംതൃപ്തി കണ്ടെത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.

sameeksha-malabarinews

രാധാകൃഷ്​ണ​െൻറ പ്രസ്​താവനകൾ മൂലം ബി.ജെ.പി നടത്തിയ ജാഥയുടെ ലക്ഷ്യങ്ങൾക്ക്​ മങ്ങലേറ്റു. താൻ സി.പി.എമ്മിലേക്ക്​​ പോകു​ന്നുവെന്ന വാർത്തകൾ കരുതിക്കൂട്ടി നടത്തുന്ന കുപ്രചരണമാണെന്നും പത്​മനാഭൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!