Section

malabari-logo-mobile

ചിക്കനും 200 കടന്നു

HIGHLIGHTS : കോഴിക്കോട്: നിതേ്യാപയോഗ സാധനങ്ങള്‍ക്ക് വില കുത്തിച്ചുയരുന്നതിനിടെ കോഴിയിറച്ചിക്കും തീവില.

കോഴിക്കോട്: നിതേ്യാപയോഗ സാധനങ്ങള്‍ക്ക് വില കുത്തിച്ചുയരുന്നതിനിടെ കോഴിയിറച്ചിക്കും തീവില. കഴിഞ്ഞ ആഴ്ചയില്‍ 130 രൂപയായിരുന്ന കോഴിയിറച്ചിയുടെ വില 210 കടന്നിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമുള്ള കോഴികച്ചവടക്കാര്‍ സൃഷ്ടിച്ച കൃത്രിമ ക്ഷാമമാണ് കേരളത്തില്‍ കോഴിവില കുതിച്ചുയരാന്‍ കാരണമായത്. ഇത്തവണ റിക്കോര്‍ഡ് വിലകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായാണ് കോഴിയിറച്ചിയുടെ വില ഇത്ര കൂടിയത്. ആറു മാസം മുമ്പ് സമാനമായ രീതിയില്‍ കോഴിക്ക് വില കയറിയിരുന്നു. അന്ന് 170 മുതല്‍ 180 രൂപ വരെയായിരുന്നു വില.

കടുത്ത വരള്‍ച്ച മൂലം വെള്ളം കിട്ടാതായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കോഴിഫാമുകള്‍ അടച്ചിടേണ്ടി വന്നതിനാലാണ് കോഴി ക്ഷാമത്തിന് കാരണമെന്നും ഇത് രണ്ടാഴ്ചകൂടി തുടരുമെന്നുമാണ് കച്ചവടക്കാരുടെ അഭിപ്രായം. എന്നാല്‍ ഇതിന്റെ മറവില്‍ വില കൂട്ടി തമിഴ്‌നാട് ലോബി കൊള്ളലാഭം കൊയ്യുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

sameeksha-malabarinews

ഏതായാലും ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഇറച്ചികടകള്‍ അടച്ചിടേണ്ടി വരുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. ഇത് ചിക്കന്‍ വിളമ്പുന്ന ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!