Section

malabari-logo-mobile

ചികില്‍സയിലെ അനാസ്ഥ രോഗി മരിച്ചു.

HIGHLIGHTS : യോഗ, പ്രകൃതി ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു. പൊക്കിളിന്റെ പുരയ്ക്കല്‍ സിദ്ധീഖ് (47) ചെട്ടിപ്പടി

യോഗ, പ്രകൃതി ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു. പൊക്കിളിന്റെ പുരയ്ക്കല്‍ സിദ്ധീഖ് (47) ചെട്ടിപ്പടി ആണ് മരിച്ചത്. പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ നഗരമധ്യത്തിലാണ് ചികില്‍സയുടെ പേരില്‍ ഈ നരഹത്യ നടന്നത്. തീര്‍്ത്തും അശാസ്ത്രീയവും പ്രാകൃതവുമായ മാര്‍ഗ്ഗങ്ങളാണ് ഇവിടെ ഡോക്ടര്‍ എന്നു പറയുന്നയാള്‍ പ്രയോഗിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി സിദ്ധീഖ് പ്രമേഹരോഗിയാണ്. പ്രകൃതി ചികില്‍സക്കു പ്രവേശിക്കുമ്പോള്‍ 193mg/dl ആയിരുന്നു ബ്ലഡ് ഷുഗര്‍. കാലിലെ തള്ളവിരലിലെ ഒരു ചെറിയ മുറിവ് കാണിക്കുവാനാണ് ഈ സ്ഥാപനത്തില്‍ എത്തിയത്. ‘രോഗം മാറിയില്ലെങ്കില്‍ പണം മടക്കികൊടുക്കും’ എന്ന ബോര്‍ഡിലെ ഉറപ്പായിരുന്നു മരണം വരെയെത്തിച്ച ഈ ദുരന്തത്തിനു കാരണം. 28 ദിവസം കൊണ്ട് പ്രമേഹം മാറ്റികൊടുക്കും എന്നായിരുന്നു വാഗ്ദാനം. വിരലിലെ ചെറിയ മുറിവ് ദിവസേന വലിയ മുറിവായി കാലിലേക്കു പടരുകയായിരുന്നു. അലോപ്പതി കാണിച്ചാല്‍ കാല് മുറിക്കേണ്ടി വരുമെന്ന് രോഗിയെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തിരുന്നു. ഉപവാസവും, യോഗയും അപ്പോഴേക്കും രോഗിയെ അവശനാക്കിയിരുന്നു.

രോഗിയുടെ ബന്ധു അടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ പര്‍ച്ചേസിങിനെത്തിയ തന്റെ സുഹൃത്തായ ഡോക്ടറെ രോഗിയെ കാണിക്കുകയായിരുന്നു. അപ്പോഴേക്കും ഇയാളുടെ പള്‍സും ബ്ലഡ്പ്രഷറും പാടെ കുറയുകയും രക്തകുഴലുകള്‍ ചുരുങ്ങുകയും ചെയ്തിരുന്നു. ഡോക്ടറുടെ ഉപദേശത്തെ തുടര്‍ന്ന് കോഴിക്കോട് ഇക്രാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പോലും എടുക്കാന്‍ വിസമ്മതിച്ച നിലയിലായിരുന്നു അപ്പോഴേക്കും രോഗിയുടെ അവസ്ഥ. മുറിവില്‍ പപ്പായ കെട്ടിവെച്ചതുകൊണ്ട് മുറിവ് ഗുരുതരാവസ്ഥയിലായിരുന്നു. 193mg/dl ആയിരുന്ന ഷുഗര്‍ അപ്പോഴേക്കും 426mg/dl ആവുകയും പ്രഷര്‍ അപകടകരമായി കുറയുകയുമായിരുന്നു. 13-02-2012ന് രാവിലെ രോഗി മരിക്കുകയായിരുന്നു. ലോ പ്രഷര്‍ സൈലന്റ് അറ്റാക്ക് ആണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞു.

sameeksha-malabarinews

നഗരമധ്യത്തില്‍ പോലും ഇത്തരം അശാസ്ത്രീയവും , പ്രാകൃതവുമായ ചികില്‍സാകേന്ദ്രങ്ങള്‍ ആളുകളെ വഞ്ചിതരാക്കുന്ന വലിയ പരസ്യബോര്‍ഡുകള്‍ വെച്ച് പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുമ്പോള്‍ ആരോഗ്യവകുപ്പും, പോലീസു പോലും കാട്ടുന്ന അലംഭാവം ഒരു പാട് മനുഷ്യജീവന്‍ ഇനിയും അപഹരിക്കും. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ഇനിയും നടപടി ഉണ്ടാവാതിരുന്നു കൂടാ…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!