ചാരപ്രവര്‍ത്തനം;യുഎഇ യില്‍ ഇന്ത്യക്കാരന്‌ 10 വര്‍ഷം തടവ്‌, 5 ലക്ഷം ദിര്‍ഹം പിഴ, നാടുകടത്തല്‍

Story dated:Wednesday December 16th, 2015,01 15:pm
ads

Untitled-1 copyഅബുദാബി: ചാരപ്രവര്‍ത്തനം നടത്തിയതിന്‌ ഇന്ത്യക്കാരന്‌ യുഎയിഇയില്‍ ശിക്ഷ. 10 വര്‍ഷം തടവും 5 ലക്ഷം ദിര്‍ഹം പിഴയും, നാടുകത്തലുമാണ്‌ യുഎഇ സുപ്രീം കോടതി ശിക്ഷ വിധിച്ചത്‌. മുഹമ്മദ്‌ ഇബ്രാഹിം ഭൂട്ടാനാണ്‌ ശിക്ഷിക്കപ്പെട്ടത്‌. വിദേശരാജ്യവുമായി ബന്ധപ്പെട്ട്‌ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയ കുറ്റത്തിനാണ്‌ ശിക്ഷ.

മുഹമ്മദ്‌ ഇബ്രാഹിം നല്‍കിയ വിവരങ്ങള്‍ രാജ്യ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുമെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ഇയാള്‍ക്കെതിരെ ചാരവൃത്തിക്ക്‌ കേസെടുത്തത്‌.

ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനാണ്‌ ജഡ്‌ജി മുഹമ്മദ്‌ അല്‍ ജറാഹ്‌ ഉത്തരവിട്ടിരിക്കുന്നത്‌.