Section

malabari-logo-mobile

ചമ്രവട്ടത്തെ ഗതാഗതക്കുരുക്കഴിക്കാന്‍ 75 കോടിയുടെ റോഡ് വികസന പദ്ധതി: പൊതുമരാമത്ത് വകുപ്പു മന്ത്രി

HIGHLIGHTS : തിരൂര്‍: ചമ്രവട്ടത്തെയും പരിസര

തിരൂര്‍: ചമ്രവട്ടത്തെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കഴിക്കാന്‍ 75 കോടി രൂപയുടെ റോഡ് വികസന പദ്ധതിയ്ക്ക് മന്ത്രി സഭ അംഗീകാരം നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

തിരൂര്‍ നഗരത്തിലെ പൊതുമരാമത്ത് റോഡുകള്‍ 9.6 കോടി ചെലവഴിച്ച് ബി.എം.ബി.സി ചെയ്ത് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരൂര്‍ മണ്ഡലത്തിന്റെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് ഇതിനകം 100 കോടി ചെലവഴിച്ച് കഴിഞ്ഞു. കൂടാതെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീയാക്കുന്നതിന് പുറമെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കും. പയ്യനങ്ങാടി- താനാളൂര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. 5100 കോടി രൂപ ചെലവഴിച്ച് 1200 കി.മീ റോഡ് സംസ്ഥാനത്ത് നിര്‍മിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്.
റോഡുകളുടെ ശോചീയനാവസ്ഥയില്‍ മാധ്യമങ്ങളും കോടതികളും ഏറെ വിമര്‍ശിച്ചിരുന്നെങ്കിലും ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിനെ പ്രശംസിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സി.മമ്മുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സഫിയ ടീച്ചര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ശാന്തടീച്ചര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!