Section

malabari-logo-mobile

ചമ്രവട്ടം : 44.2 കോടിയുടെ അനുബന്ധ പദ്ധതികള്‍ക്ക് അംഗീകാരം

HIGHLIGHTS : പൊന്നാനി : ചമ്രവട്ടം പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ രൂപം

പൊന്നാനി : ചമ്രവട്ടം പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ രൂപം കൊണ്ട ഗതാഗത കുരുക്കഴിക്കാന്‍ വീര്‍പ്പുമുട്ടുന്ന പൊന്നാനി,തിരൂര്‍ മേഖലയിലെ ചെറു അങ്ങാടികളും, റോഡുകളുടെയും വികസനം സാധ്യമാക്കുന്ന വന്‍പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരമായി.44.25 കോടി രൂപയുടെ പദ്ധതിക്കാണ് ്ംഗീകാരമായിരിക്കുന്നത്.

റോഡിനും അനുബന്ധ വികസനത്തിനും 21 കോടി രൂപയും പൊന്നാനി ഭാഗത്ത് 18.25 കോടി രൂപയുമാണ് അനുവദിച്ചത്. ചമ്രവട്ടം -തവനൂര്‍ റോഡ് എന്‍എച്ച് 17 ന്റെ വികസനത്തിന് 5 കോടി രൂപയും അനുവദിചച്ചു. ചമ്രവട്ടം പാലം കവിഞ്ഞ് വരുന്ന നരിപറമ്പ് മുതല്‍ ചമ്രവട്ടം ജങ്ഷന്‍ വരെയുള്ള നാലര കി.മി ഹൈവേയുടെ പണി പൂര്‍ത്തിയാക്കാന്‍ 13.25 കോടി രൂപയാണ് ചെലവഴിക്കുക.

sameeksha-malabarinews

തിരൂര്‍ ഭാത്തേക്ക് അനുവദിച്ച തുകയില്‍ നിന്ന് 7.5 കോടി രൂപ തിരൂര്‍ മുതല്‍ ചമ്രവട്ടം വരെയുള്ള റോഡ് റബറൈസ് ചെയ്യാനും 8 കോടി രൂപ തിരൂര്‍ മുതല്‍ കടലുണ്ടി വരെയുള്ള റോഡ് റബറൈസ് ചെയ്യാനും ചെലവഴിക്കും. പതിനഞ്ചോളം ജങ്ഷനുകളുടെ വികസനത്തിന് 5 കോടി വകയിരുത്തിയിട്ടുണ്ട്.

കുറ്റിപ്പുറം – പുതുപൊന്നാനി ഹൈവേയിലെ അവശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ എംഎല്‍എമാരായ കെടി ജലീലും പി ശ്രീരാമകൃഷ്മനും സമര്‍പ്പിച്ച 26 കോടി രൂപയുടെ പദ്ധതി രണ്ടാം ഘട്ടത്തില്‍ ചെയ്യും.

പൊന്നാനി ചമ്രവട്ടംകടവ് മുതല്‍ ചമ്രവട്ടം പാലം വരെയുള്ള കര്‍മ റോഡ് നീട്ടി യോജിപ്പിക്കുന്നതിന് രണ്ടര കോടിയും ഈ റോഡ് ഫിഷിങ് ഹാര്‍ബറിലേക്ക് മുട്ടിക്കുമ്പോള്‍ ചെയ്യേണ്ട പാലം അടക്കമുള്ള പ്രവൃത്തികള്‍ക്ക് 5 കോടി രൂപയും നിര്‍ദ്ധിഷ്ട കുറ്റിപ്പുറം-പുതുപൊന്നാനി ദേശിയപാത നിര്‍മിക്കുമ്പോള്‍ കനോലികനാലിനു കുറുകെ പള്ളപ്രത്ത് നിര്‍മിക്കേണ്ടി വരുന്ന പാലത്തിന് 15 കോടി രൂപയും അനുവദിച്ചു. ഈ പ്വൃത്തികള്‍ രണ്ടാം ഘട്ടത്തിലാണ് നടത്തുക.

യോഗത്തില്‍ മുഖ്യമന്ത്രക്ക് പുറമെ മന്ത്രിമാരായ പി.ജെ ജോസഫ്, വി.കെ ഇബ്രാഹിംകുഞ്ഞ്, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, എംഎല്‍എ മാരായ പി.ശ്രീരാമ കൃഷ്ണന്‍,കെ.ടി ജലീല്‍, സി. മമ്മുട്ടി എന്നിവര്‍ പങ്കെടുത്തു.

 

ചമ്രവട്ടം പാലത്തിന്റെ ഗതാഗതക്കരുക്ക് പരിഹരിക്കാന്‍ ഇന്ന് യോഗം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!