Section

malabari-logo-mobile

ചമ്രട്ടം പുഴയോരത്ത് ഉദ്യാനവും നടപ്പാതയും ഒരുക്കുന്നു.

HIGHLIGHTS : തിരൂര്‍ : ചമ്രവട്ടം പുഴയോരത്ത് ഉദ്യാനവും നടപ്പാതയും ഒരുക്കാന്‍

തിരൂര്‍ : ചമ്രവട്ടം പുഴയോരത്ത് ഉദ്യാനവും നടപ്പാതയും ഒരുക്കാന്‍ പദ്ധതി തയ്യാറാവുന്നു. കെ.ടി ജലീല്‍ എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചമ്രവട്ടത്ത് കേരളത്തിലെ ഏറ്റവും നീളം കൂടിയ ദീപാലംകൃതമായ പുഴയോരനടപ്പാതയും ഉദ്യാനവും നിര്‍മിക്കാനുള്ള പദ്ധതിയുടെ രൂപരേഖ കെ.ടി ജലീല്‍ എംഎല്‍എ ജലസേചനമന്ത്രി പികെ ജോസഫിന് സമര്‍പ്പിച്ചു.

ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മേല്‍ഭാഗത്ത് തൃപ്രങ്ങോട് പഞ്ചായത്തില്‍ പാലം മുതല്‍ ഒരു കിലോമീറ്റര്‍ ദൂരം പുഴയോരഭിത്തി കെട്ടി സംരക്ഷിച്ച പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്.

sameeksha-malabarinews

പദ്ധതിക്കാവശ്യമായ 2.5 കോടി രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും ലഭിക്കും. പാലത്തിന്റെ നിരപ്പായ ഭാഗത്ത് ബോട്ട് ജെട്ടി നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.

കെ.ടി ജലീല്‍ എംഎല്‍എ ജലസേചനമന്ത്രി പികെ ജോസഫിന് സമര്‍പ്പിച്ച പദ്ധതിയുടെ രൂപരേഖയുടെ എസ്റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശദമായ എസ്റ്റിമേറ്റോടെ രൂപരേഖ ഒരുമാസത്തിനുള്ളില്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കെ.ടി ജലീല്‍ എംഎല്‍എ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!