Section

malabari-logo-mobile

ചന്ദ്രബോസ്‌ വധക്കേസ്‌ : ഒന്നാം സാക്ഷി കൂറുമാറി

HIGHLIGHTS : തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ഒന്നാം സാക്ഷി കൂറുമാറി. കേസിലെ പ്രതിയായ നിസാമിന്റെ അക്രമത്തെ കു...

mohammed-nishamതൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ ഒന്നാം സാക്ഷി കൂറുമാറി. കേസിലെ പ്രതിയായ നിസാമിന്റെ അക്രമത്തെ കുറിച്ച്‌ ആദ്യവിവരം നല്‍കിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അനൂപാണ്‌ കൂറുമാറിയത്‌.

ഹമ്മര്‍ജീപ്പിടിച്ച്‌ നിസാം ചന്ദ്രബോസിനെ വീഴ്‌ത്തുന്ന സമയത്ത്‌ ഭാര്യ അമലും വാഹനത്തിലുണ്ടായിരുന്നുവെന്നും താന്‍ അത്‌ നേരിട്ട്‌ കണ്ടു എന്നും ഉള്‍പ്പെടെയുള്ള നിര്‍ണായകവിവരങ്ങളായിരുന്നു നേരത്തെ അനൂപ്‌ മജിസ്‌ട്രേറ്റിന്‌ മുന്‍പാകെ പറഞ്ഞിരുന്നത്‌.

sameeksha-malabarinews

എന്നാല്‍ താന്‍ ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും പോലീസ്‌ എഴുതികൊണ്ടുവന്ന ഒപ്പിടുകമാത്രമാണ്‌ ചെയ്‌തതെന്നും അനൂപ്‌ മജ്‌സ്‌ട്രേറ്റിന്‌ മുന്‍പാകെ മൊഴി നല്‍കി. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ഇന്നായിരുന്നു ആരംഭിച്ചത്‌. പ്രതി നിസാമിന്റെ ഭാര്യ അമല്‍ ഉള്‍പ്പെടെ 14 സാക്ഷികളുടെ മൊഴിയാണ്‌ മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ജനുവരി 29 നാണ്‌ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നി്‌സ്സാം വാഹനമിടിച്ച്‌ പരുക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തതെന്നും ചികിത്സയിലിരിക്കെ ഫെബ്രുവരി 16 ന്‌ ച്‌ന്ദ്രബോസ്‌ മരിച്ചെന്നുമാണ്‌ കേസ്‌.

111 സാക്ഷികളുള്ള കേസില്‍ നവംബര്‍ 30 ഓടെ സാക്ഷി വിസ്‌താരം പൂര്‍ത്തിയാക്കി പത്താം തിയ്യതിയോടെ വിധിയുണ്ടാകുമെന്നാണ്‌ സൂചന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!