Section

malabari-logo-mobile

ചന്ദ്രബോസ്‌ വധക്കേസ്‌ :ഒന്നാം സാക്ഷി വീണ്ടും മൊഴിമാറ്റി

HIGHLIGHTS : തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച്‌ കൊലപ്പെടുത്തയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്‌. കേസിലെ ഒന്നാം സാക്ഷിയായ ...

mohammed-nishamതൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച്‌ കൊലപ്പെടുത്തയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്‌. കേസിലെ ഒന്നാം സാക്ഷിയായ അനൂപ്‌ വീണ്ടും മൊഴിമാറ്റി. പ്രോസിക്യൂഷന്‌ അനുകൂലമായിട്ടാണ്‌ മൊഴിമാറ്റിയത്‌. ബാറ്റണ്‍ കൊണ്ട്‌ നിസ്സാം അനൂപിനെ മര്‍ദ്ദിക്കുന്നത്‌ കണ്ടുവെന്ന്‌ അനൂപ്‌ ഇന്ന്‌ മൊഴി നല്‍കി. കുറ്റബോധം കൊണ്ടാണ്‌ സത്യം പറയുന്നതെന്നും അനൂപ്‌ ഇന്ന്‌ കോടതിയില്‍ പറഞ്ഞു. കോടതിയല്‍ ഇന്നലെ പറഞ്ഞത്‌ കളവായിരുന്നെന്നും അനൂപ്‌ ഇന്ന്‌ കോടതിയില്‍ പറഞ്ഞു. ആക്രമിക്കാന്‍ ഉപയോഗിച്ച നിഷാമിന്റെ ആഢംബര കാര്‍ അനൂപ്‌ തിരിച്ചറിഞ്ഞു.

വിചാരണയുടെ ആദ്യ ദിവസം തന്നെ കേസിലെ ഒന്നാം പ്രതി മൊഴി മാറ്റി പറഞ്ഞത്‌ പ്രോസിക്യൂഷന്‌ തിരിച്ചടിയായിരുന്നു. പോലീസ്‌ ബലം പ്രയോഗിച്ച്‌ പറയിപ്പിച്ച മൊഴിയാണ്‌ ആദ്യത്തേതെന്നും പോലീസിന്റെ ഭീഷണി മൂലമാണ്‌ ഇതേ മൊഴി മജിസ്‌ട്രേട്ടിന്‌ മുമ്പില്‍ ആവര്‍ത്തിച്ചതെന്നും അനൂപ്‌ പറഞ്ഞിരുന്നു.

sameeksha-malabarinews

നിസാമിന്റെ വണ്ടിയിടിച്ചാണ്‌ ചന്ദ്രബോസ്‌ മരിച്ചത്‌. എന്നാല്‍ നിസാം മനപൂര്‍വ്വം വാഹനം ഇടിപ്പിക്കുന്നതായി കണ്ടില്ലെന്ന്‌ അനൂപ്‌ ഇന്നലെ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ നിസാം വണ്ടി ഇടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു അനൂപിന്റെ രഹസ്യമൊഴി.

164 ാം വകുപ്പു പ്രകാരം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രഹസ്യമൊഴി നല്‍കിയ ഒന്നാം സാക്ഷി വടക്കഞ്ചേരി സ്വദേശി അനൂപിന്റെ കൂറുമാറ്റത്തിന്‌ പിന്നില്‍ നിസാമിന്റെ പണ സ്വധീനമാണെന്നാണ്‌ പ്രോസ്‌ക്യൂഷനും ചന്ദ്രബോസിന്റെ ബന്ധുക്കളും പറയുന്നത്‌.

ചന്ദ്രബോസ്‌ വധക്കേസിലെ ഒന്നാം സാക്ഷി കൂറുമായിയത്‌ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പരിശോധിക്കുമെന്ന്‌ ആഭ്യന്ത്രമന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. സാക്ഷികള്‍ ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കണമെന്ന്‌ റേഞ്ച്‌ ഐജിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. സാക്ഷികള്‍ സത്യസന്ധമായി മൊഴി നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!