Section

malabari-logo-mobile

ഗ്ലാമറാകാന്‍ സുബ്രഹ്മണ്യപുരം ഫെയിം സ്വാതിയും

HIGHLIGHTS : സുബ്രഹ്മണ്യപുരം ഫെയിം സ്വാതി ഗ്രാമീണ സുന്ദരിയില്‍

സുബ്രഹ്മണ്യപുരം ഫെയിം സ്വാതി ഗ്രാമീണ സുന്ദരിയില്‍ നിന്നും ഗ്ലാമര്‍ ലോകത്തേക്ക് ചുവടുമാറ്റുന്നു. ശശികുമാറിന്റെ സുബ്രഹ്മണ്യപുരം എന്ന ഒറ്റ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന നടിയായി മാറാന്‍ സ്വാതിക്കുകഴിഞ്ഞു. എങ്കിലും ഏതൊരു നടിയും ആഗ്രഹിക്കുന്ന സൂപ്പര്‍ നായിക പദവി നേടാന്‍ ഗ്ലാമര്‍വേഷങ്ങള്‍ ചെയ്‌തെ മതിയാവു എന്ന തിരിച്ചറിവാണ് സ്വാതിയെയും ഗ്ലാമര്‍ വേഷങ്ങളിലേക്ക് ചുവടുമാറ്റാന്‍ പ്രേരിപ്പിതച്ചിരിക്കുന്നത്.

ശശികുമാറിന്റെ പോരാളിയായിരുന്നു സ്വാതിയുടെ രണ്ടാമത്തെ ചിത്രം. ഈ ചിത്രവും സ്വാതിക്ക് നേടികൊടുത്തത് ഒരു ശാലീന സുന്ദരി പട്ടം തന്നെയായിരുന്നു. തുടര്‍ന്ന് തെലുങ്കിലും ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് സ്വാതിയെ തേടിയെത്തിയത്. എന്നാല്‍ ടൈപ്പ് കഥാപാത്രങ്ങളില്‍ കുടിങ്ങി ഇമേജ്കുറയുമോ എന്ന ആശങ്കയാണ് സ്വാതിയുടെ ചുവടുമാറ്റത്തിന് പിറകിലെന്നാണ് സിനിമാ ലോകത്തെ അണിയറ സംസാരം. തമിഴ്‌ന് പുറമെ മലായാളത്തിലും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് ഈ തെലുങ്കു സുന്ദരി. ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന ആമേനാണ് സ്വാതിയുടെ ആദ്യ മലയാള ചിത്രം

sameeksha-malabarinews

ഗ്ലാമര്‍ലോകത്തേക്കുള്ള സ്വാതിയുടെ കടന്നുവരവിനെ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!