Section

malabari-logo-mobile

ഗ്രാമീണര്‍ 17 ദിവസം വെള്ളത്തിലിറങ്ങി നിന്ന് നടത്തിയ സമരം വിജയിച്ചു.

HIGHLIGHTS : മധ്യപ്രദേശിലെ ഓംകോളേശ്വര്‍ ഡാമിലെ

ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന ഗ്രാമീണര്‍ നടത്തിയ ജലസത്യാഗ്രഹ സമരം വിജയിപ്പിച്ചു. കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങിനിന്നാണ് ഗ്രാമീണര്‍ സമരം ചെയ്തത്. 17 ദിവസത്തിന് ശേഷം ഗ്രാമീണരുടെ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

സ്ത്രീകളും ഉള്‍പ്പെടുന്ന 50 ഗ്രാമീണര്‍ ആണ് രാത്രിയും പകലുമെന്നില്ലാതെ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് “ജല്‍ സത്യാഗ്രഹ“ നടത്തിയത്.നര്‍മ്മദ നദിയിലെ

sameeksha-malabarinews

ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സരമക്കാര്‍ക്ക് ഉറപ്പു നല്‍കി. വിഷയത്തെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയിെയും രൂപീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!