Section

malabari-logo-mobile

ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

HIGHLIGHTS : ലൊസാഞ്ചൽസ്​​:59ാ മത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇൗ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്​കാരം അഡെലെയുടെ ​'25' നേടി. മികച്ച റെക്കോർഡിനുള്ള ​ ​...

ലൊസാഞ്ചൽസ്​​:59ാ മത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇൗ വർഷത്തെ മികച്ച ആൽബത്തിനുള്ള പുരസ്​കാരം അഡെലെയുടെ ​’25’ നേടി. മികച്ച റെക്കോർഡിനുള്ള ​ ​അഡെലെയുടെ ​തന്നെ ഹെലോക്ക്​ ലഭിച്ചു. മികച്ച സോങ്ങിനുള്ള പുരസ്​കാരം ഫോർമേഷനും മികച്ച പുതിയ ആർടിസ്​റ്റ്​ പുരസ്​കാരം കെൽസി ബല്ലെരിനിയും നേടി. മികച്ച വോക്കൽ ആൽബത്തിനും പോപ്​ സോളോ പെർഫോമൻസിനുള്ള പുരസ്​കാരവും അഡെലെയുടെ ’25’ ആണ്​ നേടിയത്​. മികച്ച ആൽബത്തിനുള്ള പുരസ്​കാരം ‘സോങ്​ മി ഹോം’ നേടി.

മികച്ച പോപ് ഗ്രൂപ് പെർഫോമൻസിനുള്ള പുരസ്കാരം ട്വന്റി വൺ പൈലറ്റ്സിന്റെ സ്ട്രെസ്ഡ് ഔട്ടിന്​ ലഭിച്ചു‌. സമ്മർ ടൈം: വില്ലി നെൽസൺ സിങ്​സ്​ ഗെർഷ്വിൻ എന്ന ആൽബത്തിനാണ് മികച്ച ട്രെഡിഷനൽ ആൽബത്തിനുള്ള പുരസ്കാരം. മികച്ച ഡാൻസ് റെക്കോർഡിങ്ങിനുള്ള പുരസ്കാരം ദ് ചെയിൻസ്മോക്കേഴ്സിലെ ഡോണ്ട് ലെറ്റ് മി ഡൗൺ എന്ന ഗാനം നേടി. മികച്ച ഡാൻസ്/ഇല്കട്രോണിക്ക് ആൽബത്തിനുള്ള പുരസ്കാരം സ്കിൻ നേടി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!