Section

malabari-logo-mobile

ഗുരുവായൂര്‍ പ്രസാദ ഊട്ടിന് ജലമെടുക്കുന്നതിന് ഒരു തടസ്സവുമുണ്ടാകില്ല : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

HIGHLIGHTS : തിരുവനന്തപുരം : ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ആവശ്യമായ വെള്ളമെടുക്കുന്നത് തടസ്സപ്പെടുത്തിയ നടപടി അപലപനീയമാണെന്ന് ദേവസ്വം മന്ത്രി കടകംപള്...

തിരുവനന്തപുരം : ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിന് ആവശ്യമായ വെള്ളമെടുക്കുന്നത് തടസ്സപ്പെടുത്തിയ നടപടി അപലപനീയമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു വിഭാഗം നാട്ടുകാരെ രാഷ്ട്രീയ താല്‍പര്യത്തോടെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ് അനിഷ്ടസംഭവങ്ങള്‍ക്ക് കാരണം.

ക്ഷേത്രാവശ്യത്തിന് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് വെള്ളം ശേഖരിക്കുന്നത് കോണ്‍ഗ്രസ് , മുസ്ലീംലീഗ് പ്രതിനിധികളായ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. എന്നാല്‍ ഇതുമൂലം പ്രസാദഊട്ടിന് യാതൊരു തടസ്സവുമുണ്ടാകാതിരിക്കാന്‍ ബദല്‍മാര്‍ഗം സ്വീകരിച്ചിരുന്നു.

sameeksha-malabarinews

കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ , ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തഹസീല്‍ദാര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ ജലസ്രോതസുള്ള ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പ്രസാദഊട്ടിന് ജലം ശേഖരിക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകില്ലെന്ന് ഉറപ്പാക്കിയതായും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!